IPL 2022 : കെ എല്‍ രാഹുല്‍ മാത്രമല്ല; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വിധി തീരുമാനിക്കുക ഈ താരങ്ങളും
First Published | Mar 21, 2022, 1:59 PM ISTലഖ്‌നൗ: ഐപിഎല്ലില്‍ (IPL 2022 ) രണ്ട് പുതിയ ടീമുകള്‍ അരങ്ങേറുന്ന സീസണാണ് വരാന്‍ പോകുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) ആണ് ഇതിലൊരു ടീം. ഇന്ത്യന്‍ താരം കെ എല്‍ രാഹുലാണ് (KL Rahul) ലഖ്‌നൗ ടീമിന്‍റെ നായകന്‍. രാഹുലിന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ് (Marcus Stoinis), രവി ബിഷ്‌ണോയി (Ravi Bishnoi), ആവേഷ് ഖാന്‍ (Avesh Khan ) തുടങ്ങിയ ശ്രദ്ധേയ താരങ്ങളെ ടീം പാളയത്തിലെത്തിച്ചിരുന്നു. ഇന്ത്യന്‍ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിജയ നായകനുമായ ഗൗതം ഗംഭീറാണ് (Gautam Gambhir) ടീമിന്‍റെ ഉപദേശകന്‍. മുന്‍ സിംബാബ്‌വെ താരം ആന്‍ഡി ഫ്ലവര്‍ (Andy Flower) പരിശീലിപ്പിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലെ ശ്രദ്ധിക്കേണ്ട അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.