നിതീഷ് റാണ സഞ്ജുവിനും സംഘത്തിനും പണിയാകുമോ? മുഷ്താഖ് അലിയില്‍, ബദോനിയുമായി വാക്കുതര്‍ക്കം -വീഡിയോ

By Web Team  |  First Published Dec 11, 2024, 10:33 PM IST

മത്സരത്തില്‍ ഡല്‍ഹി ബാറ്റ് ചെയ്യുമ്പോഴാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. റാണ പന്തെറിയുമ്പോള്‍ ബദോനിയായിരുന്നു സ്‌ട്രൈക്ക് ചെയ്തിരുന്നത്.


ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഡല്‍ഹി - യുപി മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കും. യുപിയുടെ നിതീഷ് റാണയും ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനിയു തമ്മിലാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. റാണ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ബദോനി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുമാണ് കളിക്കുക. മത്സരത്തില്‍ 19 റണ്‍സിന് ഡല്‍ഹിയുടെ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറിര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 33 പന്തില്‍ 73 റണ്‍സ് നേടിയ അനുജ് റാവത്താണ് ടോപ് സ്‌കോറര്‍. പ്രിയന്‍ഷ് ആര്യ (44), യഷ് ദുള്‍ (42) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിലല്‍ യുപി 20 ഓവറില്‍ 174ന് എല്ലാവരും പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഡല്‍ഹി ബാറ്റ് ചെയ്യുമ്പോഴാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. റാണ പന്തെറിയുമ്പോള്‍ ബദോനിയായിരുന്നു സ്‌ട്രൈക്ക് ചെയ്തിരുന്നത്. എന്നാല്‍ പന്തെറിയാന്‍ തുടങ്ങുന്നതിനിടെ ബദോനി ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്രീസില്‍ നിന്ന് മാറിനിന്നു. ഇതിനിടെ റാണ് പന്തെറിയുകയും ചെയ്തു. ബാറ്റര്‍ മാറിയതിനാല്‍ അംപയര്‍ ഡെഡ് ബോള്‍ വിളിച്ചു. അടുത്ത പന്തില്‍ ബദോനി സിംഗിളെടത്തു. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെത്തിയ ബദോനിയോട് റാണ പലതും പറയുന്നുണ്ടായിരുന്നു. അംപയര്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. റാണ അനാവശ്യമായി തര്‍ക്കത്തിന് പോയതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. പിന്നീട് യുപി ബാറ്റിംഗിനെത്തിയപ്പോള്‍ ബദോനി, റാണയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കാണാം...

pic.twitter.com/0NswUZ5lYx

— Sunil Gavaskar (@gavaskar_theman)

Latest Videos

ജയത്തോടെ ഡല്‍ഹി സെമിയില്‍ പ്രവേശിച്ചിരുന്നു. മോശം തുടക്കമായിരുന്നു യുപിക്ക് സ്‌കോര്‍ബോര്‍ഡില്‍ 70 ണ്‍സുള്ളപ്പോള്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. കരണ്‍ ശര്‍മ (1), ആര്യന്‍ ജുയല്‍ (11), നിതീഷ് റാണ (2), റിങ്കു സിംഗ് (10) എന്നിവരാണ് മടങ്ങിയത്. പിന്നീട് പ്രിയം ഗാര്‍ഗ് (34 പന്തില്‍ 54) - സമീര്‍ റിസ്വി (26) സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയതോടെ യുപിയുടെ പ്രതീക്ഷകളും അസ്തമിച്ചു. വിപ്രാജ് നിഗം (7), ശിവം മാവി (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഭുവനേശ്വര്‍ കുമാര്‍ (20), മുഹ്‌സിന്‍ ഖാന്‍ (പുറത്താവാതെ 18) എന്നിവരുടെ ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. വിനീത് പന്‍വാന്‍ (9) പുറത്താവാതെ നിന്നു.

click me!