നടരാജനൊപ്പം യോര്‍ക്കര്‍ പൂരമൊരുക്കാന്‍ ബുമ്രയെത്തും, സഞ്ജു തുടരും; രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published | Dec 5, 2020, 5:41 PM IST

സിഡ്നി: കാന്‍ബറയിലെ ഭാഗ്യ ഗ്രൗണ്ടില്‍ നിന്ന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കായി സിഡ്നിയില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാകുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കാന്‍ബറയില്‍ അവസാനം കളിച്ച രണ്ട് കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ സിഡ്നിയില്‍ രണ്ടിലും തോറ്റിരുന്നു. വേദി മാറുമ്പോള്‍ ഭാഗ്യവും മാറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ഏകദിന, ടി20 പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് എല്ലാ മത്സരങ്ങളിലും ജയിച്ചത് എന്നതും പ്രത്യേകതയാണ്.

സിഡ്നിയില്‍ നാളെ ഓസീസിനെതിരെ രണ്ടാം ടി20ക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജ എന്തായാലും രണ്ടാം മത്സരത്തിനുണ്ടാവില്ല. ആരാവും ജഡേജയുടെ പകരക്കാരന്‍ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. അതുപോലെ സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്ന ആകാംക്ഷ മലയാളികള്‍ക്കും. ടി നടരാജനൊപ്പം യോര്‍ക്കര്‍ പൂരമൊരുക്കാന്‍ ജസ്പ്രീത് ബുമ്രയും എത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

കെ എല്‍ രാഹുല്‍: ഓപ്പണറായി കെ എല്‍ രാഹുല്‍ തുടരും. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായത് രാഹുലായിരുന്നു.
undefined
ശിഖര്‍ ധവാന്‍: ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ധവാന് ഒരു അവസരം കൂടി ലഭിച്ചേക്കും. ഐപിഎല്ലിലെ മിന്നുന്ന ഫോം ധവാന്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
undefined

Latest Videos


വിരാട് കോലി: മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തും.
undefined
സഞ്ജു സാംസണ്‍: ആദ്യ മത്സരത്തില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു നാലാം നമ്പറില്‍ തുടരും.
undefined
ശ്രേയസ് അയ്യര്‍ മനീഷ് പാണ്ഡെ: അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡെക്ക് പകരം ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കാനുള്ള സാധ്യതയുണ്ട്.
undefined
ഹാര്‍ദ്ദിക് പാണ്ഡ്യ: ഐപിഎല്ലിലേതുപോലൊരു വെടിക്കെട്ട് പ്രകടനം ആറാം നമ്പറിലെത്തുന്ന ഹാര്‍ദ്ദിക്കില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
undefined
വാഷിംഗ്‌ടണ്‍ സുന്ദര്‍: സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ തുടരും. ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച ഇക്കോണമിയില്‍ സുന്ദര്‍ പന്തെറിഞ്ഞിരുന്നു.
undefined
ടി.നടരാജന്‍: മൂന്ന് വിക്കറ്റുമായി ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ടി നടരാജന്‍ പേസറായി ടീമില്‍ തുടരും.
undefined
യുസ്‌വേന്ദ്ര ചാഹല്‍: ആദ്യ മത്സരത്തില്‍ ജഡേജയുടെ കണ്‍കഷനായി എത്തി കളിയിലെ കേമനായ ചാഹല്‍ അന്തിമ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
undefined
മുഹമ്മദ് ഷമിദീപക് ചാഹര്‍: ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയ മുഹമ്മദ് ഷമിയെ ഒഴിവാക്കി ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ദീപക് ചാഹറിനെ ടീമില്‍ നിലനിര്‍ത്തിയേക്കും.
undefined
ജസ്പ്രീത് ബുമ്ര: ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്ര രണ്ടാം മത്സരത്തില്‍ അന്തിമ ഇലവനിലെത്തും.
undefined
click me!