മുഷ്താഖ് അലി ട്രോഫി:രോഹനും സച്ചിനും ഫിഫ്റ്റി, സഞ്ജുവില്ലാതെ ഇറങ്ങിയിട്ടും നാഗാലാൻഡിനെതിരെ കേരളത്തിന് വമ്പൻ ജയം

By Web Team  |  First Published Nov 27, 2024, 1:45 PM IST

ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു.


ഹൈദരാബാദ്: ക്യാപ്റ്റന്‍ സഞ്ജു സാംസണില്ലാതെ ഇറങ്ങിയിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ നാഗാലാന്‍ഡിനെതിരെ കേരളത്തിന് വമ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് നാഗാലാന്‍ഡ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 11.2  ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് രണ്ടാം ഓവറിലെ അവസാന പന്തില്‍ വിഷ്ണു വിനോദിനെ(2) നഷ്ടമായെങ്കിലും രോഹന്‍ കുന്നുമ്മലും(28 പന്തില്‍ 57), സച്ചിന്‍ ബേബിയും(31 പന്തില്‍ 48*) തകര്‍ത്തടിച്ചതോടെ അനായാസം ലക്ഷ്യത്തിലെത്തി. വിജയത്തിനരികെ രോഹന്‍ കുന്നമ്മലിനെ നഷ്ടമായെങ്കിലും സല്‍മാന്‍ നിസാര്‍(3 പന്തില്‍ 11*) തകര്‍ത്തടിച്ച് കേരളത്തിന്‍റെ വിജയം പൂര്‍ത്തിയാക്കി. സ്കോര്‍ നാഗാഗാലാന്‍ഡ് 20 ഓവറില്‍ 120-8, കേരളം 11.2 ഓവറില്‍ 121-2.

ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് എട്ട് പോയന്‍റുള്ള കേരളം നാലാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു കളിയില്‍ നാലു പോയന്‍റ് വീതമുള്ള ആന്ധ്രയും മുംബൈയും ഇന്നത്തെ മത്സരങ്ങളില്‍ ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ കേരളം വീണ്ടും പിന്നിലാവും.  

Latest Videos

undefined

ഐപിഎല്ലിൽ ആരും ടീമിലെടുത്തില്ല, പിന്നാലെ ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി ഗുജറാത്ത് താരം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. ഓപ്പണിംഗ് വിക്കറ്റില്‍ ഷംപാരിയും ക്യാപ്റ്റൻ ജൊനാഥനും ചേര്‍ന്ന് ഒമ്പത് ഓവറില്‍ 57 റണ്‍സടിച്ച് മികച്ച തുടക്കമിട്ടെങ്കിലും ജൊനാഥനെ(22) പുറത്താക്കിയ അബ്ദുള്‍ ബാസിത് ആണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഷംപാരിയെ(33 പന്തില്‍ 32) പുറത്താക്കി ജലജ് സക്സേന നാഗാലാന്‍ഡിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ചേതന്‍ ബിസ്തിനെയും(12), സിമോമിയെയും(7), അഫ്സലിനെയും(4) പുറത്താക്കിയ ബേസില്‍ എന്‍ പി നാഗാലാന്‍ഡിന്‍റെ നടുവൊടിച്ചു.

അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, ശുഭ്മാൻ ഗിൽ രണ്ടാം ടെസ്റ്റിലും കളിക്കുന്ന കാര്യം സംശയത്തിൽ

പൊരുതി നിന്ന നിശ്ചലിനെ(22)യും സുചിത്തിനെയും(5) പുറത്താക്കിയ ബേസില്‍ തമ്പി നാഗാലാന്‍ഡിനെ കൂട്ടത്തകര്‍ച്ചയിലാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സില്‍ നിന്ന് 85-5ലേക്ക് കൂപ്പുകുത്തിയതോടെ ഭേദപ്പെട്ട സ്കോര്‍ നേടാമെന്ന നാഗാലാന്‍ഡിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു. കേരളത്തിനായി ബേസില്‍ എന്‍ പി 16 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!