മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യൻസിലേക്ക്; ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍

By Web Team  |  First Published Nov 27, 2024, 10:09 AM IST

ക്രിക്കറ്റ് പാരമ്പര്യം ഒന്നും പറയാനില്ലാത്ത വിഘ്നേഷിന് ആകെ കൈമുതലായുള്ളത് ആത്മവിശ്വാസവും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും മാത്രം.


പെരിന്തല്‍മണ്ണ: ഐപിഎൽ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാതാര ലേലത്തിന്‍റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.

ഏതൊരു ക്രിക്കറ്ററേയും പോലെ വിഘ്നേഷ് വിനോദിന്‍റെയും സ്വപ്നം ഇന്ത്യൻ ജേഴ്സിയാണ്. ആ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് വിഘ്നേഷ്. ഐപിഎല്‍ താരലേലത്തിന്‍റെ അവസാന മണിക്കൂറിലായിരുന്നു മുംബൈ ഇന്ത്യൻസിലേക്കുള്ള വിഘ്നേഷിന്‍റെ സർപ്രൈസ് എൻട്രി. കൂട്ടുകാർ വിളിച്ചറിയിച്ച ആ സർപ്രൈസ് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല ഈ ഇരുപത്തിമൂന്നുകാരന്.

Latest Videos

undefined

ഐപിഎല്ലിനെ വെല്ലുന്ന ക്രിക്കറ്റ് ലീഗ് തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; പ്രതികരിച്ച് സൗദി ഭരണകൂടം

ക്രിക്കറ്റ് പാരമ്പര്യം ഒന്നും പറയാനില്ലാത്ത വിഘ്നേഷിന് ആകെ കൈമുതലായുള്ളത് ആത്മവിശ്വാസവും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും മാത്രം. തുടക്കകാലത്ത് നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. ലേലത്തിനുമുൻപ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു.

കേരളത്തിനായി അണ്ടര്‍ 14,19,23 ടീമുകളിൽ കളിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്‍റെ താരമായിരുന്നു. കേരളത്തിന്‍റെ സീനിയർ ടീമിൽ ഇടം നേടണമെന്ന മോഹത്തിനിടയിലാണ് ഐപിഎല്ലിലേക്കുള്ള അപ്രതീക്ഷിത എൻട്രി. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്‍റെയും മകനാണ് വിഘ്നേഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!