ഡിസംബര്‍ മാസം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് നല്ല കാലം; ഈ മോഡലുകള്‍ വിപണിയിലേക്ക്

By Web Team  |  First Published Dec 2, 2024, 9:25 AM IST

വിവോ, ഷവോമി, വൺപ്ലസ്, റിയൽമീ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണുകള്‍ വരും ദിവസങ്ങളില്‍ വിപണിയിലെത്തും 


ഡിസംബര്‍ മാസമെത്തിയതോടെ പുതിയ സ്മാർട്ട്ഫോണുകള്‍ വിപണിയിലെത്താനിരിക്കുകയാണ്. ലേറ്റസ്റ്റ് അപ്ഡേഷനോടെ നിരവധി മോഡലുകളാണ് ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവോ, ഷവോമി, വൺപ്ലസ്, റിയൽമീ തുടങ്ങി എല്ലാവരും കാത്തിരിക്കുന്ന സ്‌മാർട്ട്ഫോണുകളുടെ പുത്തൻ മോഡലുകൾ ഈ വർഷാവസാനം വിപണി കീഴടക്കുമെന്നാണ് സൂചന.

വിവോ എക്‌സ്200 സിരീസ്

Latest Videos

undefined

വിവോ എക്‌സ്200 ഡിസംബർ 12-ഓട് കൂടി  വിപണിയിലെത്തുമെന്നാണ് സൂചന. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റ് മികച്ച പ്രകടനത്തിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ പ്രീമിയം ഫോട്ടോഗ്രഫി, ഡിസ്‌പ്ലേ സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐക്യു00 13

നാളെയാണ് ഐക്യു00 13ന്‍റെ ലോഞ്ച് തീയതി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിലുള്ളത്. തടസമില്ലാതെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനും ഗെയിമിങ്ങിനും വേണ്ടിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിലുണ്ടാകും എന്നാണ് സൂചന.

Read more: തട്ടിപ്പുകാരുണ്ട്... തട്ടിപ്പുകാരുണ്ട്... സൂക്ഷിക്കുക; ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എഫ്ബിഐ

അസ്യൂസ് ആർഒജി ഫോൺ 9

ഡിസംബർ പകുതിയോടെയാണ് അസ്യൂസിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തിച്ചേരുക. ഗെയിമർമാരെ ലക്ഷ്യം വെച്ചുള്ള ഫോണില്‍ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിങ് ലക്ഷ്യമിട്ട് വിപുലമായ കൂളിങ് സിസ്റ്റമാണ് ഇതിന്‍റെ പ്രത്യേകത.

വൺ പ്ലസ് 13

ഈ മാസം അവസാനത്തോടെ ക്രിസ്മസ്-ന്യൂ ഇയർ സമ്മാനമായാണ് വൺ പ്ലസ് 13 ഇന്ത്യയില്‍ എത്തിച്ചേരുക. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഷവോമി 15

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഷവോമി 15 ഒരുക്കിയിരിക്കുന്നത്. ഡിസംബർ പകുതിയോടെയാണ് ഫോൺ വിപണിയിലെത്തുക. നൂതന ക്യാമറ സവിശേഷതകളും ഒപ്റ്റിമൈസ് ചെയ്ത എംഐയുഐയുമാണ് ഷവോമി 15ന്‍റെ പ്രത്യേകതയാണ്.

റെഡ്മി നോട്ട് 14 സിരീസ്

6,200 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 14 സിരീസിൽ ഉപയോഗിക്കുന്നത്. ബജറ്റ് ഫ്രണ്ട്‌ലിയായ റെഡ്മി നോട്ട് 14 ഡിസംബർ പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more: എത്രയെത്ര വേരിയന്‍റുകളും ഫീച്ചറുകളുമാണ്; റെഡ്‌മി കെ80, റെഡ്‌മി കെ80 പ്രോ സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!