ഗ്യാലക്‌സി എം 51 പുറത്തിറങ്ങി; ബാറ്ററി ശേഷിയില്‍ ഞെട്ടിക്കും

By Web Team  |  First Published Sep 2, 2020, 8:30 AM IST

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേയിലാണ് ഇതു വരുന്നത്. ഈ ഡിസ്‌പ്ലേയിലെ പഞ്ച് ഹോളില്‍ ഒരു സെല്‍ഫി ക്യാമറയുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ടീഇ-യ്‌ക്കൊപ്പം ഒരു ഒക്ടാ കോര്‍ പ്രോസസര്‍ ഉണ്ട്. 


ബര്‍ലിന്‍: സാംസങ്ങിന്റെ ഗ്യാലക്‌സി എം 51 ഒടുവില്‍ ഔദ്യോഗികമായി പുറത്തിറക്കി. ജര്‍മ്മനിയിലാണിത് അവതരിപ്പിച്ചത്, ഇന്ത്യന്‍ ലോഞ്ചിങ്ങിനെക്കുറിച്ച് ഇപ്പോഴും വാര്‍ത്തകള്‍ പുറത്തു വന്നിട്ടില്ല. ഇന്ത്യന്‍ മൊബൈല്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 7000 എംഎഎച്ച് ബാറ്ററി പായ്ക്കാണ്, ഇത് 25വാട്‌സ് വരെ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

360 യൂറോയാണ് (31285 രൂപ) ഇതിന്റെ ആരംഭ വില. കമ്പനിയുടെ ജര്‍മ്മന്‍ വെബ്‌സൈറ്റ് വഴി ലഭ്യമായ ഈ സ്മാര്‍ട്ട്‌ഫോണ്‍ 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

Latest Videos

undefined

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേയിലാണ് ഇതു വരുന്നത്. ഈ ഡിസ്‌പ്ലേയിലെ പഞ്ച് ഹോളില്‍ ഒരു സെല്‍ഫി ക്യാമറയുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ടീഇ-യ്‌ക്കൊപ്പം ഒരു ഒക്ടാ കോര്‍ പ്രോസസര്‍ ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വിപുലീകരിക്കാന്‍ കഴിയുന്ന 6 ജിബി റാമിലേക്കും 128 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും ഇതു നല്‍കുന്നു. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി വണ്‍ യുഐ-യില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

ക്യാമറകളുടെ കാര്യത്തില്‍, ഗ്യാലക്‌സി എം 51 ന് 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ഒരു പിന്‍ ക്യാമറ സജ്ജീകരണവും എഫ് / 1.8 ലെന്‍സും ലഭിക്കും. അതിനടുത്തായി 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് 123 ഡിഗ്രി ഫീല്‍ഡ്‌വ്യൂ, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു. സെല്‍ഫികള്‍ക്കായി, 32 മെഗാപിക്‌സല്‍ ലെന്‍സ് ഉണ്ട്. സാധാരണ കണക്റ്റിവിറ്റിയും മറ്റെല്ലാ സുരക്ഷാ സവിശേഷതകളും ഇതു കൊണ്ടുവരുന്നു.
 

click me!