ഗ്യാലക്‌സി എം 31 എസ് വരുന്നു, വിലയും പ്രത്യേകതയും ഇങ്ങനെ

By Web Team  |  First Published Jul 17, 2020, 5:57 PM IST

ഫോണിനെ സംബന്ധിച്ചിടത്തോളം, മിഡ് റേഞ്ച് വിലയില്‍ ഇത് 20,000 രൂപയോളം വരും. എന്നിരുന്നാലും, ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വേരിയന്റിനായി 14,999 രൂപയില്‍ ആരംഭിച്ച ഗ്യാലക്‌സി എം 31 നേക്കാള്‍ കൂടുതലായിരിക്കുമെന്നു വ്യക്തം.


ദില്ലി: കോവിഡ് പ്രതിസന്ധിയില്‍ എല്ലായിടത്തും പ്രതിസന്ധി തുടരുമ്പോള്‍ സാംസങ്ങ് പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഭഗീരഥ പ്രയത്‌നമാണ് നടത്തുന്നത്. അതു കൊണ്ടു തന്നെ പുതിയ സാംസങ് ഗ്യാലക്‌സി എം 31 എസ് ഉടന്‍ പുറത്തിറക്കും. 

ഒട്ടും വൈകാതെ, ഈ സ്മാര്‍ട്ട്‌ഫോണ്‍ മാസാവസാനത്തിനുമുമ്പ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അടുത്ത മാസം ആദ്യം തന്നെ ഫോണ്‍ വാങ്ങലിനായി ലഭ്യമാകുമെന്നും പുതിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഫോണിനെ സംബന്ധിച്ചിടത്തോളം, മിഡ് റേഞ്ച് വിലയില്‍ ഇത് 20,000 രൂപയോളം വരും. എന്നിരുന്നാലും, ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വേരിയന്റിനായി 14,999 രൂപയില്‍ ആരംഭിച്ച ഗ്യാലക്‌സി എം 31 നേക്കാള്‍ കൂടുതലായിരിക്കുമെന്നു വ്യക്തം.

Latest Videos

undefined

ഫോണിന്റെ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, ഒക്ടാ കോര്‍ എക്‌സിനോസ് 9611 ടീഇ, 6ജിബി റാം എന്നിവയുണ്ടാകും. 6,000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. 128 ജിബി സ്‌റ്റോറേജുമായി വരുന്ന ഫോണില്‍ അമോലെഡ് ഡിസ്‌പ്ലേ പ്രദര്‍ശിപ്പിച്ചേക്കാം. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടും.

ഈ വര്‍ഷം സാംസങ് പുറത്തിറക്കിയ ഗ്യാലക്‌സി എം ലൈനപ്പിലെ എട്ടാമത്തെ സ്മാര്‍ട്ട്‌ഫോണാണിത് എന്നതാണ് ശ്രദ്ധേയം. ഓര്‍ക്കുക, കഴിഞ്ഞ വര്‍ഷം സാംസങ്ങിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്യാലക്‌സി എം ലൈനപ്പിലെ ഗ്യാലക്‌സി എം 30 മികച്ച പ്രകടനമാണ് ഉപയോക്താക്കള്‍ക്കു വേണ്ടി കാഴ്ചവച്ചത്. പുതിയ ഗ്യാലക്‌സി എം 31 എസിനൊപ്പം, കഴിഞ്ഞ വര്‍ഷത്തെ ഉപകരണത്തിന്റെ വിജയം ആവര്‍ത്തിക്കാനാണ് സാംസങ് ശ്രമിക്കുന്നത്.

ചിത്രം- സാംസങ്ങ് ഗ്യാലക്സി എം31

click me!