റിയല്‍മീ 7 ഐയുടെ വിശേഷങ്ങള്‍; വിലയാണ് ശരിക്കും ഞെട്ടിക്കുന്നത്.!

By Web Team  |  First Published Sep 19, 2020, 8:48 AM IST

6.5 ഇഞ്ച് അളവും 720p റെസല്യൂഷനുമുള്ള 90 ഹെര്‍ട്‌സ് എല്‍സിഡിയുമായാണ് റിയല്‍മീ 7i വരുന്നത്. മുകളില്‍ ഒരു കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 90 ശതമാനവും നല്‍കിയിരിക്കുന്നു. 


റിയല്‍മീ 7i വിപണിയിലേക്കു വരുന്നു. സാങ്കേതിക തികവാര്‍ന്ന 7 സീരിസില്‍ നിന്നാണ് ഇതിന്‍റെയും വരവെങ്കിലും ഈ സീരീസിലെ ബാക്കി സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണിത്. അതിനര്‍ത്ഥം 90Hz സ്‌ക്രീനും 5000mAh ബാറ്ററിയും റിയല്‍മീ 7 ല്‍ ഉള്ളതുപോലെ ഉണ്ട്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ട്, അതായത് പ്രോസസ്സറില്‍ ഉള്ളതുപോലെ ക്യാമറകളും.

റിയല്‍മീ 7i വില

Latest Videos

undefined

സിംഗിള്‍ 8 ജിബി റാമിലും 128 ജിബി സ്റ്റോറേജ് മോഡലിലുമാണ് റിയല്‍മീ 7i വരുന്നത്, ഏകദേശം 15,800 രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്നത്. ഈ ശ്രേണിയിലെ മാര്‍ക്യൂ മോഡലായ റിയല്‍മീ 7 ഐയേക്കാള്‍ മികച്ച സവിശേഷതകളുള്ള റിയല്‍മെ 7 ന് ഇന്ത്യയില്‍ 14,999 രൂപയാണ് വില. റിയല്‍മെ 7i തുടക്കത്തില്‍ ഇന്തോനേഷ്യയില്‍ ലഭ്യമാകുമെങ്കിലും കമ്പനി ഇത് ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള സാധ്യതയുണ്ട്. അറോറ ഗ്രീന്‍, പോളാര്‍ ബ്ലൂ നിറങ്ങളില്‍ വരുന്ന റിയല്‍മീ 7i ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തി.

റിയല്‍മീ 7i സവിശേഷതകള്‍

6.5 ഇഞ്ച് അളവും 720p റെസല്യൂഷനുമുള്ള 90 ഹെര്‍ട്‌സ് എല്‍സിഡിയുമായാണ് റിയല്‍മീ 7i വരുന്നത്. മുകളില്‍ ഒരു കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 90 ശതമാനവും നല്‍കിയിരിക്കുന്നു. 8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ചേര്‍ത്ത ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രോസസറാണ് റിയല്‍മെ 7i. യിലുള്ളത്. സ്റ്റോറേജ് കുറവാണെന്ന് തോന്നുകയാണെങ്കില്‍, ഒരു ഡെഡിക്കേറ്റഡ് സ്ലോട്ടിലൂടെ 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി ചേര്‍ക്കാന്‍ കഴിയും. സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത റിയല്‍മീ യുഐ പ്രവര്‍ത്തിപ്പിക്കുന്നു, പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

ഫോട്ടോഗ്രാഫിക്കായി, റിയല്‍മീ 7i യില്‍ നാല് ക്യാമറകളുണ്ട്. 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ എന്നിവയുണ്ട്. ഈ മുഴുവന്‍ സജ്ജീകരണത്തിനും പിന്നില്‍ ഒരു എല്‍ഇഡി ഫ്‌ലാഷ് നല്‍കിയിരിക്കുന്നു. മുന്‍വശത്ത്, പഞ്ച്-ഹോളിനുള്ളില്‍ 16 മെഗാപിക്‌സല്‍ ക്യാമറ പായ്ക്ക് ചെയ്തിരിക്കുന്നു.

18W വരെ ചാര്‍ജ് ചെയ്യുന്ന 5000mAh ബാറ്ററിയാണ് റിയല്‍മീ 7ഐ യിലുള്ളത്. 7 പ്രോയില്‍ ടോപ്പ്-ക്ലാസ് 65W ഫാസ്റ്റ് ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്നു, അതേസമയം റിയല്‍മീ 7 ന് 30W ഉണ്ട്. ചാര്‍ജ്ജുചെയ്യുന്നതിന് ചുവടെ ഒരു യുഎസ്ബി-സി പോര്‍ട്ട് ഉണ്ട്, ബണ്ടില്‍ ചെയ്ത ചാര്‍ജര്‍ 18W ഔട്ട്പുട്ട് നല്‍കുന്നു. പുറമേ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ഉണ്ട്. 

click me!