ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിൽ നിന്ന് പവർ എടുക്കുന്ന ഒരു മിഡ് റേഞ്ച് ഹാൻഡ്‌സെറ്റാണ് ഈ ഫോണ്‍.
ഒപ്പോ റെനോ 7 പുറത്തിറങ്ങിയിട്ട് മാസങ്ങള്‍ക്ക് ശേഷം അതേ സീരിസിലെ പുതിയ ഫോണ്‍ വിപണിയില്‍. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച ഒപ്പോ റെനോ 5 എയുടെ പിന്‍ഗാമിയാണ് ഒപ്പോ റെനോ 7 എ (Oppo Reno 7A). കഴിഞ്ഞ ആഴ്ചയാണ് ഒപ്പോ റെനോ 7എയുടെ ഫസ്റ്റ് ലുക്ക് ജാപ്പനീസ് വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിൽ നിന്ന് പവർ എടുക്കുന്ന ഒരു മിഡ് റേഞ്ച് ഹാൻഡ്‌സെറ്റാണ് ഈ ഫോണ്‍. ഇതേ ചിപ്പ് പവറായിരുന്നു ഒപ്പോ റെനോ 5ഏയിലുണ്ടായിരുന്നത്. ഡ്രീം ബ്ലൂവും സ്റ്റാറി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6ജിബി റാമും / 12 ജിബി സ്റ്റോറേജ് യൂണിറ്റുമാണ് ഫോണിനുള്ളത്. 26000 രൂപയാണ് ഇതിന്റെ വില. ഈ ഫോണുകള്‍ പ്രധാനമായും ജാപ്പനീസ് വിപണി ലക്ഷ്യം വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇന്ത്യപോലുള്ള വിപണിയിലും ഇത് പ്രതീക്ഷിക്കാം.
undefined
6.43 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ് പ്ലേയാണ് ഇതിന്റെ പ്രത്യേകത. 4500mAh ബാറ്ററിയുടെ ചാര്‍ജിങ് പവര്‍ 18W ആണ്. ആന്‍ഡ്രോയിഡ് 12 - ബേസ്ഡ് കളര്‍ഒഎസ് 12, 16MP സെല്‍ഫി ക്യാമറ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. IP68 റേറ്റിങുമുണ്ട്. 48 MP പ്രൈമറി ക്യാമറ, 8MP അള്‍ട്രാ വൈഡ് ലെന്‍സ്, 2MP മാക്രോ ഷൂട്ടര്‍ എന്നിവയുള്ള ത്രിപ്പിള്‍ റിയര്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഫോണിന്റെ സൈഡിലായുള്ള ഫിംഗര്‍പ്രിന്റ് സ്കാനറുള്ളത്. സ്മാര്‍ട്ട് ഫോണുകളിലെ ഫേസ്അണ‍്‍ലോക്ക് ഫീച്ചര്‍ ഇതിലുമുണ്ട്.
പിന്നിലെ 'ഫാന്‍സി ലൈറ്റ്' എന്തിന്?; നത്തിംഗ് ഫോണിന്‍റെ സര്‍പ്രൈസുകള്‍ തീരുന്നില്ല
ഓപ്പോ കെ10 5ജി അവതരിച്ചു; 5G കരുത്ത്, അതിശയിപ്പിക്കുന്ന വില