The OPPO Find X8 Pro ഒരു മികച്ച ചോയ്സ് ആണ്. ഡിസൈനിൽ ഇത് മികവ് പുലർത്തുന്നു. ക്യാമറ, ദൃഢമായ ഗ്ലാസ്-അലുമിനിയം അലോയ് ബോഡി, വെറും 8.24mm കനം എന്നിവ ആകർഷണീയമാണ്. കൂടാതെ വലിയ 5910mAh Silicon-Carbon battery വെറും 55 മിനിറ്റിൽ മുഴുവൻ ചാർജ് ആകും.
കിടമത്സരം നടക്കുന്ന സ്മാർട്ട്ഫോൺ വിപണിയിൽ, ഒരു ഡിവൈസിനെ ഈ വർഷത്തെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് എന്ന് വിളിക്കുന്നതിന് വല്ലാത്ത ധൈര്യം വേണം. ഉപയോക്താക്കൾ ഇപ്പോൾ കൂടുതലും പ്രാധാന്യം നൽകുന്നത് വ്യക്തിഗത അനുഭവങ്ങൾ, കിടിലൻ ഡിസൈൻ, ക്യാമറയിലും എ.ഐ ഫീച്ചറുകളിലും പുതിയ ടെക്നോളജികൾ എന്നിവയ്ക്കാണ്. സ്വാഭാവികമായും ഒരു ബോൾഡ് ഡിസൈനും അതിന് ചേരുന്ന പുതിയ സാങ്കേതികവിദ്യാ മാറ്റങ്ങൾക്കും മാത്രമേ മികച്ച ഫ്ലാഗ്ഷിപ്പ് എന്ന പദവി നേടാനാകൂ. എന്നെ സംബന്ധിച്ച് OPPO Find X8 Pro ഇതിന് യോജിച്ച ഒരു ഡിവൈസ് ആണ്. എന്തുകൊണ്ടാണ് ഈ ഫോൺ വ്യത്യസ്തമാകുന്നതെന്ന് നമുക്ക് അടുത്തറിയാം.
undefined
സൂപ്പർ സ്ലിം ഡിസൈൻ
ഈ ഡിവൈസിനെക്കുറിച്ച് ആദ്യം ശ്രദ്ധയിൽപ്പെടുക നൂതനമായ സ്റ്റൈലിഷ് ഡിസൈനാണ്. വെറും 8.24mm ആണ് കനം, ഭാരം 215 ഗ്രാം മാത്രം. കൈയ്യിൽ നന്നായി ഒതുങ്ങും, വളരെ മെലിഞ്ഞതായും അനുഭവപ്പെടും. quad-curved glass ഡിസൈൻ ഒഴുകിച്ചേരുന്നത് ഒരു അലുമിനിയം ഫ്രെയിമിലേക്കാണ്. OPPO Cosmos Ring ആകട്ടെ, quad-camera യൂണിറ്റിന് ചുറ്റും മനോഹരമായി ചേരുന്നു. ഈ യൂണിറ്റിന് നടുവിലായി Hasselblad “H” ലോഗോ കാണാം. വെറും 3.58mm മാത്രം കനമുള്ള ഈ ക്യാമറ യൂണിറ്റ് മുൻ ഡിവൈസിനെക്കാൾ 40 ശതമാനം കുറഞ്ഞ ഭാരമേയുള്ളൂ. അതായത് വീഡിയോ കാണാനും ഗെയിം കളിക്കാനുമെല്ലാം വളരെ എളുപ്പമാണ്. മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ അലെർട്ട് സ്ലൈഡറാണ്. ഇത് വേഗത്തിൽ ring, vibrate, silent മോഡുകൾ തെരഞ്ഞെടുക്കാൻ സഹായിക്കും. ഇനി ഫോൺ പോക്കറ്റിലാണെങ്കിൽകൂടെ ഇത് എളുപ്പം ഉപയോഗിക്കാം. ഫോൺ നീണ്ടുനിൽക്കുന്നതുമാണ്. കാരണം Armour Shield ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതായത് strengthened glass, കടുപ്പമുള്ള aluminium alloy എന്നിവയുടെ സങ്കരമാണ് നിർമ്മാണഘടകം. കൂടാതെ IP68, IP69 വാട്ടർപ്രൂഫിങ്ങും ഉണ്ട്. വെള്ളത്തിൽ ഫോൺ മുക്കിവെച്ചാലും ഉയർന്ന സമ്മർദ്ദമുള്ള വാട്ടർസ്പ്രേ പ്രയോഗിച്ചാലും ഒന്നും ഫോൺ നനയില്ല, കേടുവരില്ല. എവിടെ വേണമെങ്കിലും ധൈര്യമായി കൊണ്ടുപോകാം.
ഞെട്ടിക്കും ഡിസ്പ്ലേ
ഈ ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത് Infinite View 120Hz ProXDR ഡിസ്പ്ലേയാണ്. നാല് വശങ്ങളിലും ചെറുതായി കർവ് ചെയ്ത ഗ്ലാസ്സുകൾ വളരെ നേർത്ത (1.9mm) ബെസലിൽ ക്രമീകരിച്ചിരിക്കുന്നു. അബദ്ധത്തിൽ തൊട്ടാലും ഡിസ്പ്ലേ തടസ്സപ്പെടില്ല. ഡിസ്പ്ലേയുടെ വലിപ്പം 6.78 ഇഞ്ച് ആണ്. മാത്രമല്ല 2160Hz PWM ഡിമ്മിങ് 70 nits-ന് കീഴെ ലഭ്യമാണ്. അതായത് വെളിച്ചം കുറഞ്ഞ സമയങ്ങളിലും കണ്ണിന് ബുദ്ധിമുട്ടില്ലാതെ ഫോൺ ഉപയോഗിക്കാം. TÜV Rheinland Eye Comfort 4.0 സെർട്ടിഫിക്കേഷനും ഫോണിനുണ്ട്. കൂടാതെ സ്ക്രീൻ ഉപയോഗം കൂടുതൽ ആയാസകരമാക്കാൻ splash touch ഉണ്ട്. നനഞ്ഞ കൈകൊണ്ടോ നനഞ്ഞ സ്ക്രീനായാലോ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാം. കാഴ്ച്ചയും സമ്പന്നമാണ്. Dolby Vision, HDR10, HDR10+, HLG സാങ്കേതികവിദ്യകൾ മിഴിവുള്ള കാഴ്ച്ച സമ്മാനിക്കുന്നു.
പരിധികളില്ലാത്ത പെർഫോമൻസ്
MediaTek Dimensity 9400 പ്രോസസർ ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് Find X8 Pro. ഗെയിമിങ്, വീഡിയോ സെഷനുകളിൽ വളരെ സ്മൂത്ത് ആയിരുന്നു ഫോൺ. ലാഗ് ഇല്ല, അധിക ഹീറ്റിങ് ഇല്ല. ഇതിന് കാരണം ഏറ്റവും പുതിയ കൂളിംഗ് സംവിധാനമാണ് ഫോണിൽ ഉള്ളത് എന്നതാണ്. കൂടാതെ AI LinkBoost നെറ്റ് വർക്ക് സാന്നിധ്യം ഇല്ലാത്ത മേഖലകളിലും ഉയർന്ന സ്പീഡിലുള്ള അപ്ലോഡ്, ഡൗൺലോഡ് സ്പീഡ് നൽകുന്നു. ലിഫ്റ്റിലും തിരക്കുള്ള വേദികളിലും എല്ലാം ഇടതടവില്ലാത്ത സേവനം ഫോൺ നൽകും.
നീണ്ടുനിൽക്കും ബാറ്ററി
ബാറ്ററിയിലും പുതുമയുണ്ട്. 5910mAh Silicon-Carbon battery ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 23 മണിക്കൂർ യൂട്യൂബ് സ്ട്രീമിങ്, 24 മണിക്കൂർ നെറ്റ്ഫ്ലിക്സ് എന്നിവ കാണാം. 80W SUPERVOOCTM ചാർജർ വെറും 55 മിനിറ്റിൽ ഫുൾ ചാർജാകും. 50W AIRVOOCTM വയർലെസ് ചാർജിങ്ങിനുള്ളതാണ്. കൂടാതെ 10W reverse wireless charging സംവിധാനവും ഉണ്ട്.
ഏത് നിമിഷത്തിനും ചേർന്ന ക്യാമറ
സംശയമില്ലാതെ പറയാം, ക്യാമറയാണ് ഈ ഫോണിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. quad-camera യൂണിറ്റിൽ നാല് 50MP ലെൻസുകളുണ്ട്. dual-periscope telephoto ക്യാമറകൾ ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 73mm (3x zoom), 135mm (6x zoom) ലെൻസുകൾ 15mm മുതൽ 300mm വരെ മികച്ച ക്ലാരിറ്റി ഉറപ്പാക്കും. HyperTone Image Engine ഉപയോഗിച്ച് 9 വരെ RAW ഫ്രെയിമുകൾ കൂട്ടിച്ചേർത്ത് നല്ല ഡൈനാമിക് റേഞ്ചും കുറഞ്ഞ നോയ്സുമുള്ള കിടിലൻ ഫോട്ടോകൾ എടുക്കാം.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മോഡ് Stage Mode ആണ്. സംഗീതനിശകൾ പോലെയുള്ള അൽപ്പം വിദൂരമായ വേദികളിൽ 20x മുതൽ 30x വരെ സൂം ചെയ്ത് ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. Lightning Snap എടുത്തു പറയേണ്ട മറ്റൊരു ഫീച്ചറാണ്. വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ ഫോട്ടോ ഡി.എസ്.എൽ.ആർ ക്യാമറയിലെന്നപോലെ ഇതിലൂടെ പകർത്താം. സെക്കൻഡിൽ ഏവ് ഫ്രെയിം വരെ പകർത്താനുള്ള ശേഷി ഇതിനുണ്ട്, അതും ഒറ്റ ലോങ് പ്രസ്സിലൂടെ. Hasselblad Portrait Mode ഉപയോഗിച്ച് ആറ് ഫോക്കൽ ലെങ്തുകളിൽ ഫോട്ടോ എടുക്കാം. ഇത് നൽകുന്ന ഏറ്റവും വലിയ സവിശേഷത ലോകത്തിലെ ആദ്യത്തെ 135mm ഒപ്ടിക്കൽ പോർട്രെയ്റ്റ് മോഡ് ആണ്. ഇത് ഉപയോഗിച്ച് ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും പകർത്താം. മുടിനാരുകൾ വരെ കൃത്യമായി ഒപ്പിയെടുക്കും.
വീഡിയോ എടുക്കാൻ 4K 60fps Dolby Vision HDR ഉണ്ട്. സെൽഫി ക്യാമറയിലും ഇതേ സാങ്കേതികവിദ്യയാണുള്ളത്. 12x zoom ഉപയോഗിച്ച് in-sensor cropping, Ultra Steady മോഡ് എന്നിവയും HDR video stabilization-ഉം ഇത് ഉറപ്പാക്കും. നാല് മൈക്രോഫോണുകൾ ഉണ്ട് എന്നതിനാൽ വെർട്ടിക്കൽ, ഹൊറിസോണ്ടൽ മോഡുകളിൽ ഒരുപോലെ ഉയർന്ന ക്വാളിറ്റി സ്റ്റീരിയോ ഓഡിയോയും പകർത്താം.
കൂടുതൽ സ്മാർട്ടായ AI ഫീച്ചറുകൾ
ഫോട്ടോകൾ കൂടുതൽ മിഴിവുള്ളതാക്കാൻ നിരവധി AI ടൂളുകൾ Find X8 Pro നൽകുന്നുണ്ട്. AI Clarity Enhancer കുറഞ്ഞ റെസല്യൂഷനിലുള്ള ഫോട്ടോകളെയും ക്രോപ് ചെയ്ത ഇമേജുകളെയും അൾട്രാ ഹൈ ഡെഫനിഷനാക്കും. AI Unblur ഉപയോഗിച്ച് നാച്ചുറൽ വിശദാംശങ്ങൾ റീസ്റ്റോർ ചെയ്യാം. ഇതിൽ നിറങ്ങൾ, തൊലി, മുടി എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നു. AI Reflection Remover ഗ്ലാസ്സിൽ നിന്നുള്ള ഗ്ലെയർ ഒഴിവാക്കും. AI Studio Reimage tool സോഷ്യൽ മീഡിയ അവതാറുകളും പോസ്റ്റുകൾക്കും വേണ്ടിയുള്ളതാണ്. ഒരു ഫോട്ടോ മാത്രം നൽകി ഒരുപാട് വേർഷനുകൾ ഉണ്ടാക്കാൻ ഇത് ഉപകരിക്കും. കൂടാതെ ഒരുപിടി AI പ്രൊഡക്റ്റിവിറ്റി ടൂളുകളും ഉണ്ട് - AI Summary, AI Speak, AI Writer, AI Recorder എന്നിവ പ്രവർത്തിക്കുന്നത് Gemini 1.5 Pro വഴിയാണ്.
ColorOS 15
OPPO Find X8 Series ആണ് ആദ്യമായി ColorOS 15 അധിഷ്ഠിത Android 15 അവതരിപ്പിക്കുന്നത്. വളരെ സ്മൂത്ത് ആയ പ്രകടനമാണ് ഈ ഫോൺ നൽകുന്നത്. ടച്ച് റെസ്പോൺസുകൾക്ക് വേഗം കൂടിയിട്ടുണ്ട്. കൂടാതെ 800 പുതിയ അനിമേഷനുകളും പുതുമ നൽകുന്നു. യൂസർ എക്സ്പീരിയൻസ് വളരെ എളുപ്പമാക്കുകയാണ് പുതിയ മാറ്റങ്ങൾ.
ഇതും പരിഗണിക്കൂ
പുതിയ OPPO Find X8 Pro മോഡലിനൊപ്പം അവതരിപ്പിക്കുന്ന OPPO Find X8 ഇതേ നിലവാരം തന്നെയുള്ള മറ്റൊരു മോഡലാണ്. ഡിസൈനിലെയും പ്രകടനത്തിലെയും നിലവാരം കാത്തുസൂക്ഷിക്കുന്ന Cosmos Ring, കോംപാക്റ്റ് ഡിസൈൻ, നേർത്ത ബെസൽ (1.45mm) എന്നിവ ഇതിലും കാണാം. കൂടാതെ Hasselblad Master ക്യാമറ യൂണിറ്റും മൂന്ന് 50MP high performance camera-കളും AI ടൂളുകളും ഉണ്ട്. കൂടാതെ 5630mAh silicon carbon battery-യും പ്രത്യേകതയാണ്. 80W SUPERVOOCTM ചാർജിങ്, MediaTek Dimensity 9400 ചിപ്സെറ്റ് എന്നിവയും പ്രത്യേകതയാണ്.
ധൈര്യമായി വാങ്ങൂ!
The OPPO Find X8 Pro ഒരു മികച്ച ചോയ്സ് ആണ്. ഡിസൈനിൽ ഇത് മികവ് പുലർത്തുന്നു. ക്യാമറ, ദൃഢമായ ഗ്ലാസ്-അലുമിനിയം അലോയ് ബോഡി, വെറും 8.24mm കനം എന്നിവ ആകർഷണീയമാണ്. കൂടാതെ വലിയ 5910mAh Silicon-Carbon battery വെറും 55 മിനിറ്റിൽ മുഴുവൻ ചാർജ് ആകും. ഗെയിമിങ്ങിലും വീഡിയോ സെഷനിലും ലാഗ് തീരെയില്ല. ഇതിനെല്ലാം കൂടെ AI ഫീച്ചറുകൾ കൂടെ ചേരുമ്പോൾ തീർച്ചയായും ഇന്ത്യയിലെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് എന്ന പദവിക്ക് OPPO Find X8 Pro യോജിച്ച ഡിവൈസാണ്.
വില അറിയാം
OPPO Find X8 Series ഇന്ത്യയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. രണ്ട് സ്റ്റോറേജ് വേർഷനുകളിൽ ഇത് ലഭ്യമാണ് - 12GB + 256GB ലഭ്യമാകുക INR 69,999. 16GB + 512GB ലഭ്യമാകുക INR 79,999. OPPO Find X8 Pro-യുടെ വില INR 99,999 16GB+ 512GB. ഫോൺ ഇപ്പോൾ തന്നെ പ്രീ-ബുക്ക് ചെയ്യാനാകും OPPO E-store, Flipkart, കൂടാതെ അംഗീകൃത റീട്ടെയിലർമാർ എന്നിവരിലൂടെ December 03, 2024 മുതൽ ഫോൺ സ്വന്തമാക്കാം.