ഓപ്പോ എഫ് 21 പ്രോ ദീപാവലിക്ക് മുന്‍പു തന്നെ വിപണിയിലെത്തുമെന്നു മൈസ്മാര്‍ട്ട്‌പ്രൈസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിനര്‍ത്ഥം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണെന്നാണ്. എഫ് 17 പ്രോയുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ടെക്കിക്കള്‍ ഇതിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചു പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓപ്പോ എഫ് 17 പ്രോ പുറത്തിറക്കി, ഇപ്പോഴിതാ പുതിയ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നു. ഓപ്പോ ഒളിച്ചു വച്ച വലിയ വെടിക്കെട്ടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഏറ്റവും വലിയ കച്ചവടസീസണായ ദീപാവലിയോടനുബന്ധിച്ച് ഓപ്പോ പുതിയ സ്മാര്‍ട്ട് ബജറ്റ് ഫോണിനെ പുറത്തിറക്കുമെന്നു കരുതുന്നു. ഓപ്പോ എഫ് 17 പ്രോയുടെ പിന്നാലെയെത്തുന്ന ഇതിനെ എഫ്21 പ്രോ എന്നാണ് വിളിക്കുന്നത്. ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ ഓപ്പോ റൂമറുകളിലൂടെ പുറത്തെത്തിയിരിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനു വേണ്ടി കാത്തിരിക്കണമെങ്കിലും ഈ ഫോണ്‍ വലിയ രീതിയില്‍ തന്നെ ഓപ്പോ വിപണിയിലെത്തിക്കുമെന്നു വേണം കരുതാന്‍.
ഓപ്പോ എഫ് 21 പ്രോ ദീപാവലിക്ക് മുന്‍പു തന്നെ വിപണിയിലെത്തുമെന്നു മൈസ്മാര്‍ട്ട്‌പ്രൈസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിനര്‍ത്ഥം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണെന്നാണ്. എഫ് 17 പ്രോയുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ടെക്കിക്കള്‍ ഇതിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചു പറയുന്നത്. കാരണം എഫ് 21 പ്രോയില്‍ കൃത്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാകും. എഫ് 17 പ്രോയ്ക്ക് ഒരു അമോലെഡ് സ്‌ക്രീന്‍ ഉണ്ട്, എന്നാല്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഇല്ല. അതു കൊണ്ടു തന്നെ എഫ് 21 പ്രോയില്‍ അത് ഉണ്ടായിരിക്കാം. റിനോ 3 പ്രോയില്‍ ഉപയോഗിച്ചിരുന്ന മീഡിയടെക് ഹീലിയോ പി 95 പ്രോസസറാണ് എഫ് 17 പ്രോയിലുണ്ടായിരുന്നത്. റെനോ 4 പ്രോ പ്രോസസ്സര്‍, സ്‌നാപ്ഡ്രാഗണ്‍ 720 ജി, എഫ് 21 പ്രോയില്‍ ഉണ്ടാകാനാണ് സാധ്യത.
ക്യാമറകള്‍ എല്ലായ്‌പ്പോഴും ഓപ്പോയുടെ സ്മാര്‍ട്ട്ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഫ് 21 പ്രോയും വ്യത്യസ്തമാകില്ല. പിന്നില്‍ നാല് ക്യാമറകളും മുന്‍വശത്ത് ഒരു ക്യാമറയെങ്കിലും വരാന്‍ സാധ്യതയുണ്ട്. സെല്‍ഫി ക്യാമറ വഹിക്കാന്‍ ഡിസ്‌പ്ലേയില്‍ ഒരു പഞ്ച്-ഹോളും ഉണ്ടാകാം. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, ഓപ്പോ എഫ്21 പ്രോയില്‍ കുറഞ്ഞത് 18W ഫാസ്റ്റ് ചാര്‍ജിംഗ് കാണാം.