ഐഫോണ്‍ 12 ഫോണുകള്‍; 5ജിയില്‍ പോലും പുതിയ പ്രത്യേകത

By Web Team  |  First Published Sep 4, 2020, 4:55 PM IST

ഫാസ്റ്റ് കമ്പനി സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ടോപ്പ് മോഡല്‍ മാത്രമായിരിക്കും വേഗത കൂടിയ 5ജി പതിപ്പില്‍ എത്തുക എന്നാണ് പറയുന്നത്. അതായത് എല്ലാ ഐഫോണ്‍ 12 മോഡലുകളും 5ജി സപ്പോര്‍ട്ട് ചെയ്യും.


ന്യൂയോര്‍ക്ക്: ഐഫോണുകളുടെ അടുത്ത പതിപ്പുകള്‍ ഐഫോണ്‍ 12 മോഡലുകള്‍ എത്താന്‍ സമയം കുറച്ച് പിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഫോണിന്‍റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ ലീക്കാകുന്നതിന് ഒരു കുറവും വന്നിട്ടില്ല. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഐഫോണ്‍ 12 മോഡലുകളില്‍ ഒരു മോഡല്‍ മാത്രമായിരിക്കും വേഗത്തിലുള്ള 5ജി പതിപ്പ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 

ഫാസ്റ്റ് കമ്പനി സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ടോപ്പ് മോഡല്‍ മാത്രമായിരിക്കും വേഗത കൂടിയ 5ജി പതിപ്പില്‍ എത്തുക എന്നാണ് പറയുന്നത്. അതായത് എല്ലാ ഐഫോണ്‍ 12 മോഡലുകളും 5ജി സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഇത് സാധാരണമായ സബ്-6 ടൈപ്പ് 5ജി സര്‍‍വീസ് ആയിരിക്കും. എന്നാല്‍ ഐഫോണ്‍ 12 ശ്രേണിയിലെ ടോപ്പ് മോഡല്‍ 6.5 ഇഞ്ച് ഐഫോണ്‍ 12 പ്രോ മാക്സില്‍ മില്ലിമീറ്റര്‍ വേവ് 5ജി സപ്പോര്‍ട്ട് ഉണ്ടാകും.

Latest Videos

undefined

വയര്‍ലെസ് വ്യവസായ രംഗത്തെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഫാസ്റ്റ് കമ്പനി ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില വയര്‍ലെസ് വ്യവസായ രംഗത്തെ വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 6.5 ഇഞ്ച് ഐഫോണ്‍ 12 പ്രോ മാക്സിന്‍റെ ആന്‍റിന ഡിസൈന്‍ പ്രത്യേക തരത്തില്‍ മില്ലിമീറ്റര്‍ വേവ് 5ജി സ്വീകരിക്കാന്‍ പ്രാപ്തമായ രീതിയിലാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. ഇതാണ് രണ്ട് തരം 5ജി സപ്പോര്‍ട്ടിലാണ് ഐഫോണ്‍ 12 ശ്രേണിയില്‍ ഫോണുകള്‍ എത്തുക എന്ന റിപ്പോര്‍ട്ട് വരാന്‍ കാരണം.

അതേ സമയം മില്ലിമീറ്റര്‍ വേവ് 5ജി ഉപയോഗം ഇപ്പോള്‍ യുഎസ്എ, കൊറിയ, ജപ്പാന്‍ രാജ്യങ്ങളിലെ ഉള്ളൂ. അതിനാല്‍ ഇവിടെ വില്‍ക്കുന്ന മോഡലുകളില്‍ മാത്രമായിരിക്കും ഈ പരിഷ്കാരം എന്നും കരുതപ്പെടുന്നു.

അതേ സമയം  ഈ ഫോണിന്‍റെ വിലയും ചോര്‍ന്നതായി റിപ്പോര്‍ട്ട്. പുതുതായി ഇറങ്ങുന്ന ഐഫോണുകളുടെ പ്രവചിപ്പിക്കപ്പെടുന്ന വില ഇങ്ങനെയാണ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ മികച്ച ടെക്‌നോളജികള്‍ മുഴുവന്‍ പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡല്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ആണ്- 1449 ഡോളറാണ് പ്രവചിക്കുന്നത്. കോമിയ (@komiya_kj) എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിലകള്‍ പോസ്റ്റു ചെയ്തത്. 

അതേ സമയം ബേസിക്ക് മോഡലായ ഐഫോണ്‍ 12ന് 649 ഡോളറാണ് പ്രവചിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 64,900 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  തുടക്ക വിലയ്ക്കു കഴിഞ്ഞ വര്‍ഷം 6.1-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 11 ആയിരുന്നു കിട്ടിയതെങ്കില്‍, ഈ വര്‍ഷം 5.4-ഇഞ്ച് വലുപ്പമുളള സ്‌ക്രീനുള്ള ഫോണായിരിക്കും കിട്ടുക. അതെ, സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന കാര്യം ഈ വര്‍ഷം ഐഫോണുകളുടെ വില ആപ്പിള്‍ വര്‍ധിപ്പിച്ചു എന്നു തന്നെയാണ്. 

ഇന്ത്യക്കാര്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ചും കൂടുതല്‍ വില നല്‍കേണ്ടിവരും. ജിഎസ്ടി, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ വര്‍ധിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും വില കൂടിയ ഐഫോണുകളാണ് എത്തുന്നത്. പ്രോ മോഡലുകളുടെ തുടക്ക വില 1 ലക്ഷം രൂപയ്ക്കടുത്തായിരിക്കും. 

click me!