നോക്കിയ കൂടുതല്‍ സ്മാര്‍ട്ടാകുന്നു, പുതിയ മൂന്നു ഫോണുകള്‍ അവതരിപ്പിക്കുന്നു, വിശേഷങ്ങളറിയാം

By Web Team  |  First Published Jul 31, 2020, 11:11 PM IST

മൊബൈല്‍ ഫോണുകളില്‍ നോക്കിയ എന്നത് പലരുടെയും നൊസ്റ്റാള്‍ജിയയാണ്. അതു കൊണ്ടു തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവന്നപ്പോഴും ഏറെ പേര്‍ നോക്കിയയെ ആരാധനയോടെ നോക്കി കണ്ടു


മൊബൈല്‍ ഫോണുകളില്‍ നോക്കിയ എന്നത് പലരുടെയും നൊസ്റ്റാള്‍ജിയയാണ്. അതു കൊണ്ടു തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവന്നപ്പോഴും ഏറെ പേര്‍ നോക്കിയയെ ആരാധനയോടെ നോക്കി കണ്ടു. നഷ്ടപ്പെട്ടതു തിരിച്ചു കിട്ടിയ ഭാവമായിരുന്നു പലര്‍ക്കും. അങ്ങനെയുള്ളവരെ കൂടുതല്‍ ആനന്ദകരമാക്കാന്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് നോക്കിയയുടെ ശ്രമം. 

നോക്കിയ 2.4, നോക്കിയ 6.3, നോക്കിയ 7.3 എന്നീ മൂന്ന് മോഡലുകളാണ് പുതിയതായി വിപണിയിലെത്തിക്കാന്‍ നോക്കിയയുടെ ശ്രമം. നോക്കിയ 8.3, നോക്കിയ 5.3 സ്മാര്‍ട്ട്‌ഫോണുകള്‍ മെയ് മാസത്തില്‍ മാര്‍ക്കറ്റിലെത്തിയിരുന്നു. ബര്‍ലിനില്‍ നടക്കുന്ന എച്ച്എംഡി ഗ്ലോബല്‍ 2020-ലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്. നോക്കിയ ബ്രാന്‍ഡഡ് എന്ന പേരില്‍ ഈ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റുകളില്‍ കണ്ടെത്തിയിട്ടുണ്ട്. 

Latest Videos

undefined

വോള്‍വറിന്‍ എന്ന രഹസ്യനാമമുള്ള നോക്കിയ 2.4 ഇപ്പോള്‍ ഗീക്ക്‌ബെഞ്ച് 5-ലും കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയും 4500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തി. 2.3. എട്ട് കോര്‍ടെക്‌സ്എ 53 കോറുകളും പവര്‍വിആര്‍ ജിഇ 8320 ജിപിയുവും ഉള്ള എന്‍ട്രി ലെവല്‍ മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ് നോക്കിയ 2.4 ന്റെ കരുത്ത്. ഇത് 2 ജിബി റാം നല്‍കുകയും ആന്‍ഡ്രോയിഡ് 10 പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. നോക്കിയമോബ്.നെറ്റ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ടിപ്പ്സ്റ്റര്‍ അനുസരിച്ച് നോക്കിയ 2.4 ന് 3 ജിബി / 32 ജിബി വേരിയന്റും ഉണ്ടാകും.

നോക്കിയ 2.4 ന് 13 മെഗാപിക്‌സലും 2 മെഗാപിക്‌സലും ക്യാമറ സജ്ജീകരണവും 5 മെഗാപിക്‌സല്‍ ഷൂട്ടര്‍ മുന്‍വശത്തുമുണ്ടാകും. ഇളം പര്‍പ്പിള്‍ നിറത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, പക്ഷേ അവയില്‍ കൂടുതല്‍ ഉണ്ടാകാം. ഇതൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണായിരിക്കുമ്പോള്‍, നോക്കിയ 6.3 മിഡ് റേഞ്ചിലാണ് എത്തുന്നത്. നോക്കിയ 7.3 ന് അല്‍പ്പം ഉയര്‍ന്ന വിലയായേക്കാം. 

നോക്കിയ 6.2, നോക്കിയ 7.2 എന്നിവയുടെ പിന്‍ഗാമികള്‍ പിന്നിലുള്ള ക്യാമറകളില്‍ സീസ് ഒപ്റ്റിക്‌സുമായി വരും. നോക്കിയ 7.3 ഒരു സ്‌നാപ്ഡ്രാഗണ്‍ 700സീരീസ് ചിപ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുമെന്ന് പറയപ്പെടുന്നു, അതായത് 5 ജി കണക്റ്റിവിറ്റി ഇതിനു ഉണ്ടാകുമെന്നു സാരം. എന്നാല്‍, ഇന്ത്യ പോലെ 5 ജി ഇതുവരെ തയ്യാറാകാത്ത മാര്‍ക്കറ്റുകള്‍ക്കായി 4 ജി വേരിയന്റും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയ 6.3 ന് സ്‌നാപ്ഡ്രാഗണ്‍ 670 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്‌സെറ്റ് ഉണ്ടായിരിക്കും.

ഗീമോ ബെഞ്ച് 5 ബെഞ്ച്മാര്‍ക്കിംഗ് വെബ്‌സൈറ്റില്‍ കണ്ടെത്തിയ ഗാമോറ പ്ലസ് എന്ന രഹസ്യനാമവും എച്ച്എംഡി ഗ്ലോബലിനുണ്ട്. ഈ ഉപകരണത്തിന്റെ വാണിജ്യ നാമം അറിയില്ലെങ്കിലും, അതിന്റെ സവിശേഷതകള്‍ ലിസ്റ്റിംഗ് വഴി ലഭ്യമാണ്. നോക്കിയ ഗാമോറ പ്ലസിന് ടിഎ 1258 എന്ന മോഡല്‍ നമ്പര്‍ ഉണ്ട്. ഇതേ മോഡല്‍ ഒരു ദിവസം മുമ്പ് ടെന സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ കണ്ടെത്തി. 

പ്രകടനത്തില്‍ ഹീലിയോ പി 22 ന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇതിന് യൂണിസോക്ക് പ്രോസസര്‍ ഉണ്ട്, എന്നാല്‍ എട്ട് കോര്‍ടെക്‌സ്എ 55 കോറുകളും ജിഇ 8322 ജിപിയുവും ഉള്‍പ്പെട്ടേക്കാം. കൂടാതെ, ഗീക്ക്‌ബെഞ്ചും ടെനയും വെളിപ്പെടുത്തിയ പ്രകാരം യഥാക്രമം 2 ജിബി, 3 ജിബി റാം ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. ഈ സ്മാര്‍ട്ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് 10 ഉണ്ടാകും.

click me!