ഐഫോണ്‍ 11ന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ച് ആപ്പിള്‍

By Web Team  |  First Published Jul 24, 2020, 4:18 PM IST

കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇത് സംബന്ധിച്ച വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ശ്രദ്ധേയമായ മുന്നേറ്റം, ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു


ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്‍റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വലിയ വിജയമായി ആപ്പിള്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മൊബൈല്‍ ഐഫോണ്‍ 11ന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍  ആരംഭിച്ചു. ചെന്നൈയിലെ ഫോക്സ്കോണ്‍ പ്ലാന്‍റിലാണ് ആദ്യമായി ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ ഒന്നാം നമ്പര്‍ മോഡലിന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചത്.

കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇത് സംബന്ധിച്ച വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ശ്രദ്ധേയമായ മുന്നേറ്റം, ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു- മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Latest Videos

undefined

അതേ സമയം ആപ്പിളിന്‍റെ ഐഫോണ്‍ XR അസംബ്ലിങ്ങ് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഒപ്പം തന്നെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2017 മുതല്‍ ബംഗ്ലൂര്‍ പ്ലാന്‍റില്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ടോപ്പ് ആപ്പിള്‍ മോഡല്‍ ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

അതേ സമയം ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ 2020 എഡിഷന്‍റെ ഇന്ത്യയിലെ നിര്‍മ്മാണം ബംഗലൂരുവിലെ വിസ്റ്റേര്‍ണ്‍ പ്ലാന്‍റില്‍ ഉടന്‍ ആരംഭിക്കും എന്നാണ് സൂചന. 

കഴിഞ്ഞ മാസം ആപ്പിളിന്‍റെ ഏറ്റവും വലിയ സപ്ലേയര്‍മാരായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ 100 കോടി അമേരിക്കന്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ തന്നെ ഐഫോണ്‍ നിര്‍മ്മാണമാണ് ഫോക്സ്കോണ്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. അതേ സമയം ഫോക്സ്കോണ്‍ കഴിഞ്ഞാല്‍ ആപ്പിളിന്‍റെ ഫോണ്‍ നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളികളായ കമ്പനിയും ഇന്ത്യയില്‍ നിക്ഷേപ സാധ്യതകള്‍ തേടുന്നുണ്ട്.

click me!