പുതിയ ഫോണുകള്‍ ഇറങ്ങി; ഐഫോണ്‍ 12 സീരിസിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ

By Web Team  |  First Published Oct 14, 2020, 2:26 AM IST

പുതിയ ഐഫോണുകളിലെ ബില്‍ഡിംഗ് ഗുണനിലവാരത്തിലേക്ക് വന്നാല്‍. ഫോണിന്‍റെ മുന്‍ ഗ്ലാസില്‍ സെറാമിക് ഷീല്‍ഡ് എന്ന ഒരു കവറിംഗ് ഫോണിന് കൂടുതല്‍ ഈട് നല്‍കും എന്നാണ് ആപ്പിള്‍ പറയുന്നത്. 


ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 സീരിസിലെ ഫോണുകള്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ഈവന്‍റില്‍ പുറത്തിറക്കി. ഒരു മണിക്കൂറോളം നീണ്ട പുറത്തിറക്കല്‍ ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ നാലുമോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയാണ് പുറത്തിറക്കിയ മോഡലുകള്‍.

എ14 ബയോണിക് ചിപ്പാണ് എല്ലാ പുതിയ ഐഫോണ്‍ മോഡലുകളിലും ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലുകളില്‍ ഉപയോഗിച്ച എ13 ബയോണിക് ചിപ്പിനെക്കാള്‍ ഗ്രാഫിക്ക് പെര്‍ഫോമന്‍സില്‍ 60 ശതമാനം കൂടുതല്‍ ശക്തി പുതിയ ചിപ്പിന് ഉണ്ടെന്നാണ് ആപ്പിള്‍ അവകാശവാദം. ലോകത്തിലെ ആദ്യത്തെ 5 നാനോ മീറ്റര്‍ പ്രോസസ്സറാണ് ഇതെന്നാണ് മറ്റൊരു അവകാശവാദം. 6 കോര്‍ സിപിയു ആണ് എ14 ബയോണിക് ചിപ്പിനുള്ളത്.

Latest Videos

undefined

ഇത്തവണ ഇറക്കിയ എല്ലാ ഐഫോണുകളും 5ജി സപ്പോര്‍ട്ടാണ്. 5ജി പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ പുതിയ ആന്‍റിന സിസ്റ്റം തന്നെ ആപ്പിള്‍ പുതിയ ഐഫോണുകളില്‍ ആവിഷ്കരിച്ചിരിക്കുന്നുണ്ട്. ഊര്‍ജ്ജ ക്ഷമത കാത്തു സൂക്ഷിച്ച് 5ജി ലഭ്യമാക്കുന്ന രീതിയില്‍ ഐഒഎസും പരിഷ്കരിച്ചിട്ടുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ഒപ്പം 5ജി, 4ജി അവയുടെ ലഭ്യത അനുസരിച്ച് സ്വിച്ച് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഡാറ്റ മോഡും പുതിയ ഐഫോണുകളില്‍ ലഭിക്കും.

പുതിയ ഐഫോണുകളിലെ ബില്‍ഡിംഗ് ഗുണനിലവാരത്തിലേക്ക് വന്നാല്‍. ഫോണിന്‍റെ മുന്‍ ഗ്ലാസില്‍ സെറാമിക് ഷീല്‍ഡ് എന്ന ഒരു കവറിംഗ് ഫോണിന് കൂടുതല്‍ ഈട് നല്‍കും എന്നാണ് ആപ്പിള്‍ പറയുന്നത്. ഇതിനെല്ലാം പുറമേ മാഗ് സെയ്ഫ് എന്ന പുതിയ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം പുതിയ എല്ലാ ഐഫോണുകളിലും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി

ഐഫോണ്‍ 12ന്‍റെ സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്, ഐഫോണ്‍ 12 മിനിയുടെ സ്ക്രീന്‍ വലിപ്പം 5.4 ഇഞ്ച് വലിപ്പത്തിലാണ്. പുതിയ ഡിസൈന്‍ ഫീച്ചറില്‍ ഇറങ്ങുന്ന ഫോണുകള്‍ക്ക് ഫ്ലാറ്റ് എഡ്ജാണ് നല്‍കിയിരിക്കുന്നത്. ഒഎല്‍ഇഡി റെറ്റീന ഡിസ് പ്ലേയാണ് ഈ ഫോണുകള്‍ക്ക്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ, റെഡ് നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമാകും.

12എംപി അള്‍ട്ര വൈഡ് ക്യാമറ+ 12എംപി വൈഡ് ആംഗിള്‍ ലെന്‍സ് എന്ന നിലയിലാണ് പിന്നിലെ ക്യാമറ. പിന്നിലും മുന്നിലും ഉള്ള ക്യാമറകള്‍ ഒരു പോലെ മികച്ച ലോ ലൈറ്റ് ചിത്രങ്ങള്‍ നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം.

ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്

ഹൈ എന്‍റ് മോഡലുകളാണ് ഇവ. ഇതില്‍ ഐഫോണ്‍ 12 പ്രോയുടെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. പ്രോ മാക്സില്‍ എത്തുമ്പോള്‍ ഇത് 6.7 ഇഞ്ചായി വര്‍ദ്ധിക്കുന്നു.  റെറ്റീന ഡിസ് പ്ലേയാണ് ഈ ഫോണുകള്‍ക്ക്. മൂന്ന് ക്യമറകളുടെ സെറ്റപ്പാണ് പിന്നില്‍. 12 എംപി അള്‍ട്ര വൈഡ്, 12 എംപി വൈഡ് ആംഗിള്‍, ടെലിഫോട്ടോ ലെന്‍സ്. ഇരു ഫോണുകളിലും ഫ്യൂഷന്‍ ക്യാമറ ഫീച്ചര്‍ ആപ്പിള്‍ ഒരുക്കുന്നുണ്ട്. 

എങ്കിലും ഐഫോണ്‍ 12 പ്രോയെ, ഐഫോണ്‍ 12 പ്രോ മാക്സുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രോ മാക്സിന്‍റെ ക്യാമറ സംവിധാനം കൂടുതല്‍ പ്രോ ലെവല്‍ കാണിക്കുന്നതായി കാണാം. ഇത് ആദ്യമായി ഐഫോണുകളില്‍ എച്ച്ഡിആര്‍ റെക്കോഡിംഗ് വരുന്നതും ഈ ഫോണുകളിലാണ്. ഐഫോണ്‍ 12 പ്രോയില്‍ ഡോള്‍ബി വിഷന്‍ എച്ച്ഡിആറില്‍ റെക്കോഡ് ചെയ്ത് ഫോട്ടോ ആപ്പില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

ഒപ്പം തന്നെ 'ലൈവായുള്ള എആർ അനുഭവം' സാധ്യമാക്കുന്ന ലിഡാർ സ്കാനറുമായാണ് പ്രോ മോഡലുകൾ വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ഫൊട്ടോഗ്രാഫിക്കായി ഒബ്‌ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായകരമാണ്.

click me!