'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ഇന്റര്‍നാഷണല്‍ ഡയറി ജേണല്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്
നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് ( Diet ) വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ആകെ ആരോഗ്യത്തിന്റെ അടിസ്ഥാനം കഴിക്കുന്ന ഭക്ഷണമാണെന്നും പറയാം. വിവിധ രോഗങ്ങള്‍ ( Diseases ), ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ( Health Issues )എന്നിവയ്‌ക്കെല്ലാം ഭക്ഷണം കാരണമാവുകയോ, സ്വാധീനിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തേക്കാം.
പല ഭക്ഷണങ്ങളും നമ്മള്‍ ബോധപൂര്‍വ്വം ഡയറ്റിലുള്‍പ്പെടുത്തേണ്ടി വരാം. ചിലത് ഒഴിവാക്കേണ്ടിയും. എന്തായാലും ഇവിടെയിപ്പോള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണത്തെ കുറിച്ച് തന്നെയാണ് വിശദീകരിക്കുന്നത്.
undefined
നമ്മളില്‍ മിക്കവരുടെ വീടുകളിലും പതിവായി കാണുന്നൊരു ചേരുവയാണ് തൈര്. പാലും പാലുത്പന്നങ്ങളുമെല്ലാം നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ്. തൈരും ഇത്തരത്തില്‍ തന്നെയാണ് നമ്മുടെ നിത്യജീവിതത്തില്‍ പതിവ് കൂട്ട് ആയി മാറുന്നത്.
തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. അവയിലേക്ക് വരും മുമ്പ് അടുത്തിടെ പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രദ്ധിക്കൂ... 'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ഇന്റര്‍നാഷണല്‍ ഡയറി ജേണല്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.
കട്ടിത്തൈര് കഴിക്കുന്നത് ബിപി, അഥവാ രക്തസമ്മര്‍ദ്ദം അധികരിക്കുന്നതിനെ തടയുമെന്നാണ് പഠനം പറയുന്നത്. ബിപി, നമുക്കറിയാം ഹൃദയാഘാതം- പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കാവുന്ന ആരോഗ്യപ്രശ്‌നമാണ്.
അതുകൊണ്ട് തന്നെ കട്ടിത്തൈര് പതിവായി ഡയറ്റി ലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും നല്ലതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
'പാലുത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് കട്ടിത്തൈരിന് ബിപി കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള മൈക്രോ ന്യൂട്രിയന്റുകളാണ് ഇതിന് സഹായികമാകുന്നത്...'- ഗവേഷകനായ ഡോ. അലക്‌സാണ്ട്ര വേഡ് പറയുന്നു.
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തിന് കട്ടിത്തൈരിലടങ്ങിയിരിക്കുന്ന ബാക്ടീരിയ സഹായിക്കുമെന്നും പഠനം പറയുന്നു.
കട്ടിത്തൈരിന്റെ മറ്റ് ഗുണങ്ങള്‍...
1. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും സ്രോതസ്.
2. പ്രോട്ടീനിനാല്‍ സമ്പന്നം.
3. ദഹനപ്രവര്‍ത്തനം സുഗമമാക്കുന്നു.
4. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
5. 'ഓസ്റ്റിയോപോറോസിസ്' അഥവാ എല്ലുരുക്കം എന്ന രോഗത്തെ ചെറുക്കുന്നു.
6. ഹൃദയാരോഗ്യത്തിന് നല്ലത്.
7. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രയോജനപ്രദം.
Also Read:- ബിപി ഉയരുന്നത് വീട്ടില്‍ വച്ച് എങ്ങനെ തിരിച്ചറിയാം?