പയർവർഗങ്ങൾ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിയും.
ശരീരഭാരം കുറയ്ക്കുക (to lose weight) എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം (food) കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം (exercise) ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.
പയർവർഗങ്ങൾ (lentils ) പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിയും. അതിനാല്‍ പരിപ്പ് അഥവാ പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പയർവർഗങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഉഴുന്ന് പരിപ്പ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി എന്നിവ ധാരാളം അടങ്ങിയതാണ് ഉഴുന്ന് പരിപ്പ്. അര കപ്പ് ഉഴുന്ന് പരിപ്പില്‍ 12 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകും. ഫാറ്റും കലോറിയും കുറഞ്ഞ ഉഴുന്ന് പരിപ്പില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനുമൊക്കെ ഉഴുന്ന് പരിപ്പ് കഴിക്കുന്നത് നല്ലതാണ്.
രണ്ട്...
പ്രോട്ടീനും ഫൈബറും അടങ്ങിയ കടല പരിപ്പ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് കടല പരിപ്പില്‍ നിങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവ ഉണ്ടാകും. അര കപ്പ് കടല പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും കടല പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും രക്തസമ്മര്‍ദം കുറയ്ക്കാനും ഇവ സഹായിക്കും.
മൂന്ന്...
മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകളായ സി, ബി6, ബി2, അതുപോലെ ഫോളിക് ആസിഡ്, കാത്സ്യം, സിങ്ക്, മഗ്നീഷ്യം എന്നിവയും ചുവന്ന പരിപ്പില്‍ അടങ്ങിയിരിക്കുന്നു. അര കപ്പ് ചുവന്ന പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ ആണ് ഉള്ളത്.
നാല്...
തുവര പരിപ്പ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ തുവര പരിപ്പ് പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും നല്ലതാണ്. ഉയര്‍ന്ന തോതില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും ഇവ കഴിക്കുന്നത് നല്ലതാണ്. 100 ഗ്രാം തുവര പരിപ്പില്‍ 22 ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിരിക്കുന്നത്.
അഞ്ച്...
ചെറുപയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയര്‍ കഴിക്കുന്നത് അമിതമായ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണവും കുറയ്ക്കാം. പ്രോട്ടീനും ഫൈബറും വിറ്റാമിന്‍ ബിയും പോട്ടാസ്യവും ഇവയില്‍ അടങ്ങിയിരിക്കുന്നു.
Also Read: വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോ? തിരിച്ചറിയാം ഈ സൂചനകളിലൂടെ...