കൂൾഡ് ഡ്രിങ്കായ ഫാന്‍റയിലാണ് മാഗി ന്യൂഡില്‍സ് ഇവിടെ തയ്യാറാക്കുന്നത്. ദില്ലിയിലെ ഗാസിയാബാദിലെ വഴിയോര കച്ചവടക്കാരനാണ് ഈ വിചിത്രമായ ഐറ്റം വില്‍ക്കുന്നത്.
ന്യൂഡില്‍സ് ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ന്യൂഡില്‍സില്‍ (noodles) പല തരത്തിലുള്ള പരീക്ഷണങ്ങള്‍ (experiments) അടുത്തിടെയായി നാം കാണുന്നുമുണ്ട്. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ലഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ (videos) സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇതിനുപിന്നാലെയിതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്.
കൂൾഡ് ഡ്രിങ്കായ ഫാന്‍റയിലാണ് മാഗി ന്യൂഡില്‍സ് ഇവിടെ തയ്യാറാക്കുന്നത്. ദില്ലിയിലെ ഗാസിയാബാദിലെ വഴിയോര കച്ചവടക്കാരനാണ് ഈ വിചിത്രമായ ഐറ്റം വില്‍ക്കുന്നത്. ഫൂഡി ഇന്‍കാര്‍നേറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. അമര്‍ സിരോഹി എന്ന ഫുഡ് വ്ളോഗറാണ് ഫാന്റ മാഗിയെ പരിചയപ്പെടുത്തിരിയിക്കുന്നത്.
undefined
ഫാന്‍റ ന്യൂഡില്‍സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആദ്യം പാനില്‍ നെയ്യൊഴിച്ച് ചൂടാക്കിയശേഷം ഇതിലേയ്ക്ക് സവാള, ക്യാപ്‌സിക്കം, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് വഴറ്റിയെടുക്കും. ഇനി ഇതിലേയ്ക്ക് ഒരു കുപ്പി ഫാന്‍റ ഒഴിച്ച് ന്യൂഡില്‍സ് ഇതിലേയ്ക്ക് ചേര്‍ക്കും.
വെള്ളത്തിനു പകരം ഫാന്‍റയിലാണ് ഇവിടെ ന്യൂഡില്‍സ് വേവിച്ചെടുക്കുന്നത്. ഇങ്ങനെ വേവിച്ചെടുക്കുന്ന ന്യൂഡില്‍സിലേയ്ക്ക് മസാല, ഉപ്പ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി വേവിക്കും. ഒടുവില്‍ ചാട്ട് മസാലയും നാരങ്ങാ നീരും കൂടി ചേര്‍ത്താണ് ഈ ന്യൂഡില്‍സ് വിളമ്പുന്നത്.
ഒരു ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ മാഗി പ്രേമികള്‍ രംഗത്തെത്തുകയും ചെയ്തു. 'കൊല്ലരുത്' , 'മതിയായില്ലേ ഇനിയെങ്കിലും മാഗി ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ', തുടങ്ങിയ കമന്‍റുകളുമായാണ് ആളുകള്‍ രംഗത്തെത്തിയത്.
Also Read: രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട്; ഇതെന്ത് പരീക്ഷണമെന്ന് സോഷ്യല്‍ മീഡിയ