ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കുവച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പുമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. മില്ലറ്റുകളില്‍ തയ്യാറാക്കിയ ഇഡ്ഡലികളായിരുന്നു അവ.
ഇഡ്ഡലി (Idli) എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാതഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവുകയുമില്ല. അടുത്തിടെ നടനും എംപിയുമായ സുരേഷ് ഗോപിയും (suresh gopi) ഇഡ്ഡലിയോടുള്ള തന്‍റെ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികൾ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇപ്പോഴിതാ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu) പങ്കുവച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പുമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വസേന പൊലി എന്ന റെസ്റ്റോറന്‍റില്‍ നിന്ന് ഇഡ്ഡലി കഴിച്ചതിന്‍റെ സന്തോഷം ആണ് അദ്ദേഹം പങ്കുവച്ചത്. യുവ സംരംഭകനായ ചിറ്റേം സുധീറാണ് ഈ റെസ്റ്റോറന്‍റിന്‍റെ ഉടമ.
Had a sumptuous breakfast of millet idlis today made by 'Vasena Poli' stall run by a young agri-entrepreneur Chittem Sudheer in Visakhapatnam. With a rich flavour and taste, such millet based food offer a healthy and organic alternative to our diet. pic.twitter.com/REFDDRTDA7
— Vice President of India (@VPSecretariat)
undefined
മില്ലറ്റുകളില്‍ തയ്യാറാക്കിയ ഇഡ്ഡലികളായിരുന്നു അവ. രുചിയേറിയ മില്ലറ്റ് കൊണ്ടുള്ള ഭക്ഷണം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമെ ആഹാരക്രമത്തിന് ഓര്‍ഗാനിക് ആയ ബദല്‍ മാര്‍ഗമാണിതെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇലകളിൽ പുഴുങ്ങിയെടുത്താണ് ഇഡ്ഡലി തയ്യാര്‍ ചെയ്തിരിക്കുന്നത്. ഒപ്പം തേങ്ങ കൊണ്ടുള്ള രണ്ട് വ്യത്യസ്ത ചമ്മന്തികളും ഉണ്ടായിരുന്നു.
Also Read: 'തെെര്, ചമ്മന്തി, നാരങ്ങാ അച്ചാർ, ഇഡ്ഡലി' പ്രിയപ്പെട്ട ഭക്ഷണം ഇതാണ്: സുരേഷ് ഗോപി