ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷത്തിലാണ് സാറ. ഇതിനിടെ ഷോപ്പിംഗിന് പോയപ്പോള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇഞ്ചി വാങ്ങിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഇതിനൊപ്പം ചായയുടെ സ്റ്റിക്കറും ചേര്‍ത്തിരിക്കുന്നു. പശ്ചാത്തലത്തിലാണെങ്കില്‍ 'അദ്രക് വാലി ചായ്' എന്ന പ്രശസ്തമായ ഗാനവും കേള്‍ക്കാം.
പൊതുവെ ഇന്ത്യക്കാരെ കുറിച്ച് വിദേശികള്‍ പറയാറ്, നമ്മള്‍ വലിയ ചായപ്രിയരാണെന്നാണ്. സത്യത്തില്‍ ഇതില്‍ തെറ്റ് പറയാൻ പറ്റില്ല. ഇന്ത്യക്കാര്‍ക്ക് പൊതുവെ ചായയോടുള്ള ഇഷ്ടം അത്രയും പേരുകേട്ടത് തന്നെയാണ്. ചായയില്‍ തന്നെ പല വൈവിധ്യങ്ങളും നമ്മള്‍ പരീക്ഷിക്കാറുമുണ്ട്.
കട്ടൻചായ, പാല്‍ച്ചായ എന്നതിന് പുറമെ ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട, പുതിന എന്നിങ്ങനെ പലതും ചേര്‍ത്ത് പല ഫ്ളേവറുകളില്‍ ചായ തയ്യാറാക്കാറുണ്ട്. അതുപോലെ എല്ലാ സ്പൈസുകളും ചേര്‍ത്ത് തയ്യാറാക്കുന്ന മസാലച്ചായയ്ക്കും ആരാധകരേറെയാണ്.
undefined
ചായ പതിവായി കുടിച്ച് ശീലിച്ചവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ചായ ഇല്ലാതെ തുടരാനും ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ ബോളിവുഡ് താരം സാറ അലി ഖാൻ തന്‍റെ ഇൻസ്റ്റ പേജില്‍ പങ്കുവച്ച ചില ചിത്രങ്ങളും ഈ ചായയോടുള്ള 'അഡിക്ഷൻ' വ്യക്തമാക്കുന്നതാണ്.
ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷത്തിലാണ് സാറ. ഇതിനിടെ ഷോപ്പിംഗിന് പോയപ്പോള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇഞ്ചി വാങ്ങിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഇതിനൊപ്പം ചായയുടെ സ്റ്റിക്കറും ചേര്‍ത്തിരിക്കുന്നു. പശ്ചാത്തലത്തിലാണെങ്കില്‍ 'അദ്രക് വാലി ചായ്' എന്ന പ്രശസ്തമായ ഗാനവും കേള്‍ക്കാം.
'അദ്രക് വാലി ചായ്' എന്നാല്‍ ഇഞ്ചിയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സ്പെഷ്യല്‍ ചായ എന്നര്‍ത്ഥം. ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും ഇന്ത്യക്കാരെ സംബന്ധിച്ച് ചായ എന്ന വികാരം എത്രമാത്രമാണെന്ന് മനസിലാക്കിച്ച് തരുന്നതാണ് സാറയുടെ ഈ ചിത്രം.
ഇതിന് ശേഷം ഒരുപാട് നട്ട്സും, തേനും, ഡ്രൈ ഫ്രൂട്ട്സുമെല്ലാം വില്‍ക്കുന്ന ഷോപ്പില്‍ നിന്നുള്ള വീഡിയോയും സാറ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണെങ്കിലും സാറ ഭക്ഷണകാര്യത്തില്‍ തീരെ പിന്നിലല്ല. ബോളിവുഡിലെ യുവതാരങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നൊരു 'ഫൂഡീ' തന്നെയാണ് സാറ.
ബോളിവുഡിലെ പല താരങ്ങളും വൻ ചായപ്രേമികളാണ് അനൂഷ്ക ശര്‍മ്മ, പരിണീതി ചോപ്ര, കരീന കപൂര്‍ ഖാൻ, കിയാറ അദ്വാനി, മിര കപൂര്‍ എന്നിവരെല്ലാം പലപ്പോഴും തങ്ങള്‍ക്ക് ചായയോടുള്ള 'അഡിക്ഷൻ' സംബന്ധിച്ച് തുറന്നുപറഞ്ഞിട്ടുള്ളവരാണ്.
ചായയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇത് പല പഠനങ്ങളും തെളിയിച്ചിട്ടുമുള്ളതാണ്. പ്രത്യേകിച്ച് സ്പൈസുകളോ ഹെര്‍ബുകളോ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകള്‍ക്ക്. എന്നാല്‍ ചായ മധുരം ചേര്‍ത്ത് എപ്പോഴും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അതുപോലെ ദിവസത്തില്‍ മൂന്ന് ചായയില്‍ അധികം കഴിക്കുന്നതും അത്ര നല്ലതല്ല. പരമാവധി മധുരമൊഴിവാക്കിയോ മധുരം നല്ലതുപോലെ കുറച്ചോ ചായ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
Also Read:- മസാല ചായ ചില്ലറക്കാരനല്ല ; അറിയാം ആരോഗ്യഗുണങ്ങളെ കുറിച്ച്...