വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണ്.
ഭക്ഷണത്തിൽ പപ്പായ (Papaya) ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ എ (Vitamin A), വിറ്റാമിൻ സി, വിറ്റാമിൻ ഇ (Vitamin E) എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണ്.
കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈക്കോപീൻ സഹായിക്കും. സ്തനാർബുദ കോശങ്ങളിൽ പപ്പായ കാൻസർ വിരുദ്ധ പ്രവർത്തനം കാണിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പപ്പായയിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, അത് പ്രായമായവരിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
undefined
ദഹനനാളത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പപ്പായ സഹായിക്കുന്നുവെന്ന് ഇന്റർനാഷണൽ സയന്റിഫിക് ഗ്രൂപ്പ് ഓഫ് പ്രിവന്റീവ് മെഡിസിൻ റിസർച്ച് സെന്ററിലെ വിദഗ്ദർ കണ്ടെത്തി.
പപ്പായ തിളക്കമുള്ള ചർമ്മത്തിന് മികച്ചതാണ്. പപ്പായയുടെ ഇലകളിലും ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ആന്റിഓക്‌സിഡന്റുകൾ (ബീറ്റാ കരോട്ടിൻ) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മരോഗങ്ങൾ അകറ്റുന്നതിനും മലബന്ധ പ്രശ്നങ്ങൾക്കും മികച്ചൊരു പ്രതിവിധിയാണെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവസർ പറഞ്ഞു.
പപ്പായയുടെ ഇലകൾ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കുന്നതിനും മലേറിയയ്ക്കെതിരെ പ്രവർത്തിക്കാനും സഹായിക്കുന്നു. ഇത് ഡെങ്കിപ്പനിക്കും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള മികച്ച മരുന്നാണെന്ന് അദ്ദേഹം പറയുന്നു.
പ്രതിരോധശേഷി കൂട്ടാൻ ഇതാ ഏഴ് 'സൂപ്പർ ഫുഡുകൾ'