ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ഇതിനായി മൂന്ന്- നാല് ഗ്ലാസ് വെള്ളത്തിലേയ്ക്ക് 150 ഗ്രാം ഉണക്കമുന്തിരി ഇട്ടു ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം വെറുംവയറ്റില്‍ കുടിക്കാം.
മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുഖക്കുരുവിനെ തടയാന്‍ പല വഴികളും തിരയുന്നവരുമുണ്ട്. അത്തരത്തില്‍ മുഖക്കുരുവിനെ തടയാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് കുതിർത്ത ഉണക്കമുന്തിരി വെള്ളം എന്നാണ് ഡയറ്റീഷ്യനായ റിച്ച ഗാഗ്ണി പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. കൂടാതെ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവയും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ഇതിനായി മൂന്ന്- നാല് ഗ്ലാസ് വെള്ളത്തിലേയ്ക്ക് 150 ഗ്രാം ഉണക്കമുന്തിരി ഇട്ടു ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം വെറുംവയറ്റില്‍ കുടിക്കാം.
കുതിർത്ത ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മുഖക്കുരുവിനെ തടയാനും മുഖത്തെ ചുവന്ന തടിപ്പും വേദനയും കുറയ്ക്കാനും സഹായിക്കുമെന്നും ഡയറ്റീഷ്യനായ റിച്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുഖത്തെ എണ്ണയുടെ സാന്നിധ്യം കുറയ്ക്കാനും അതുവഴി മുഖക്കുരുവിനെ തടയാനും ഈ പാനീയം സഹായിക്കും. ചര്‍മ്മം മോയ്സ്ചറൈസ് ചെയ്യാനും ഇവ സഹായിക്കും.
അയേണിന്റെ നല്ലൊരു ഉറവിടമായ ഉണക്കമുന്തിരിയിട്ട വെള്ളം വിളര്‍ച്ചയെ തടയാനും സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതുപോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കാം. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി...