ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഓണം പായസ റെസിപ്പിയിൽ ഇന്ന് രഞ്ജിത തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഓണസദ്യയിലെ പ്രധാനിയാണല്ലോ പായസം. സേമിയ, അട, കടലയൊന്നുമല്ലാതെ മറ്റൊരു വെറെെറ്റി പായസം തയ്യാറാക്കിയാലോ? ഇത്തവണ ഓണത്തിന് മാമ്പഴം കൊണ്ട് സ്പെഷ്യൽ പായസം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാമ്പഴം ആദ്യം തോല് കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുത്ത് ശേഷം മിക്സ് ജാറിൽ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് മാമ്പഴത്തിന്റെ പേസ്റ്റ് ചേർത്തു പാലും ഒഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെ തന്നെ ആവശ്യത്തിന് പാലും ചേർത്ത് വീണ്ടും നല്ലപോലെ കുറുക്കിയെടുക്കുക. മാമ്പഴം പായസം തയ്യാർ.
Read more ഓണത്തിന് സ്പെഷ്യൽ കൂവ പായസം തയ്യാറാക്കാം; റെസിപ്പി