നല്ല കിടിലന്‍ ചിക്കൻ സൂപ്പ് തയ്യാറാക്കിയാലോ? അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചിക്കൻ സൂപ്പ് കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ നല്ല ടേസ്റ്റില്‍ ചിക്കൻ സൂപ്പ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചിക്കൻ - 1 കിലോ
നെയ്യ്- 3 സ്പൂൺ
കറുവപ്പട്ട- 2 സ്പൂൺ
ഗ്രാമ്പൂ -3 എണ്ണം
ഏലയ്ക്ക -2 എണ്ണം
വഴന ഇല-1 എണ്ണം
കുരുമുളക് പൊടി -1സ്പൂൺ
ഉപ്പ്- 1 സ്പൂൺ
നാരങ്ങ നീര് -2 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഇഞ്ചി- 1 സ്പൂൺ
വെളുത്തുള്ളി -2 സ്പൂൺ
മല്ലിയില -4 സ്പൂൺ
വെള്ളം - 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് ആവശ്യത്തിന് നെയ്യും കറുവപ്പട്ട, ഗ്രാമ്പൂ ഏലയ്ക്ക എന്നിവയും ചേർത്തതിന് ശേഷം വഴന ഇലയും ചേർത്തു നന്നായി യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുരുമുളകുപൊടിയും ഉപ്പും മല്ലിയിലയും ചേർത്ത് തിളപ്പിച്ചെടുക്കുക. ഏറ്റവും ഒടുവില്‍ കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ ചിക്കൻ സൂപ്പ് റെഡി.
Also read: കൊതിയൂറും രുചിയില്‍ ഫിഷ് അച്ചാർ തയ്യാറാക്കാം; റെസിപ്പി