ശർക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

By Web Desk  |  First Published Jan 10, 2025, 1:12 PM IST

ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. 


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ശര്‍ക്കര. ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗം. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ശര്‍ക്കര സഹായിക്കും. 

അയേണ്‍ ധാരാളം അടങ്ങിയ ശര്‍ക്കര വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. പൊട്ടാസ്യം അടങ്ങിയ ശര്‍ക്കര ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.  ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ അകറ്റാനും ഇവ സഹായിക്കും.  

Latest Videos

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ശര്‍ക്കര. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ശർക്കര കഴിക്കുന്നത് നിങ്ങളുടെ കരളിലെയും ശ്വാസകോശത്തിലെയും വിഷാംശങ്ങളെ  ഇല്ലാതാക്കാനും സഹായിക്കും. കാത്സ്യം അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. ശര്‍ക്കര കഴിക്കുന്നത് ആര്‍ത്തവവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹം മുതല്‍ ബിപി വരെ; പതിവായി ഗ്രീൻ പീസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo

click me!