ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണല്ലോ ഉള്ളത്. ഈ ഓണത്തിന് സ്പെഷ്യൽ നവരസ പായസം തയ്യാറാക്കിയാലോ?...
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ ഏവരും. ഈ ഓണത്തിന് എന്ത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്. ഓണത്തിന് സ്പെഷ്യൽ നവരസ പായസം തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
undefined
ഏത്തപ്പഴം 3 എണ്ണം
കൈതച്ചക്ക 1 എണ്ണം
ആപ്പിൾ 2 എണ്ണം
ഈന്തപ്പഴം 20 എണ്ണം
ചെറി 100 ഗ്രാം
ശർക്കര 750 ഗ്രാം
ഉണക്കമുന്തിരി 50 ഗ്രാം
അണ്ടിപ്പരിപ്പ് 100 ഗ്രാം
ബദാം 50 ഗ്രാം
ചൗവ്വരി 100 ഗ്രാം
തേങ്ങാപാൽ 1 കപ്പ്
നെയ്യ് ആവശ്യത്തിന്
ഏലയ്ക്ക 5 എണ്ണം
ചുക്ക് പൊടി 1 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം അടികട്ടിയുളള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആവിയിൽ പുഴുങ്ങിയെടുത്ത ഏത്തപ്പഴം (നാര് നീക്കിയത്) പൈനാപ്പിൾ, ആപ്പിൾ കുരു കളഞ്ഞ ഈത്തപ്പഴം എന്നിവ നന്നായി നെയ്യിൽ വഴറ്റുക. ഇപ്പോൾ അരിഞ്ഞെടുത്ത ചെറി ചേർക്കുക ശേഷം ശർക്കര പാനി ചേർത്ത് ഇളക്കുക. നന്നായി കുറുകി വരുമ്പോൾ വേവിച്ച ചവ്വോരിയും തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക.
നന്നായി ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്ത് ഏലയ്ക്ക പൊടിച്ചതും ചുക്ക്പൊടിയും ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് ഇളക്കി ചെറുതായി ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക. നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും ചോപ്പ് ചെയ്ത ബദാം ചേർത്ത് വറുത്ത് കോരുക. ഇത് പായസത്തിൽ ഇട്ട് കൊടുക്കുക.
തയ്യാറാക്കിയത്:
അശ്വതി,
മരട്, എറണാകുളം
Read more താമര വിത്ത് കൊണ്ടൊരു കിടിലൻ പായസം; റെസിപ്പി