ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് ഇളനീരും ഈന്തപ്പഴവുമെല്ലാം ചേർത്തൊരു രുചികരമായ പായസം തയ്യാറാക്കിയാലോ?..
ഇത്തവണ സദ്യയ്ക്കൊപ്പം ഇളനീരും ഈന്തപ്പഴവും കൊണ്ടൊരു രുചികരമായ പായസം ഈസിയായി തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
undefined
ഇളനീർ 2 എണ്ണം
ഈന്തപ്പഴം 7 എണ്ണം
ശർക്കര 250 ഗ്രാം
തേങ്ങാപ്പാൽ ആവശ്യത്തിന്
നെയ്യ് 50 ഗ്രാം
ഒരു നുള്ള് ഉപ്പ്
കശുവണ്ടി പരിപ്പ് 10 എണ്ണം
എള്ള് ഒരു ടീസ്പൂൺ
തേങ്ങാക്കൊത്ത് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം കരിക്കും ഈന്തപ്പഴവും ചേർത്ത് അരച്ചെടുക്കുക. ശേഷം ശർക്കര പാനിയാക്കി വയ്ക്കുക. നെയ്യിൽ രണ്ട് സ്പൂൺ കരിക്ക് നുറുക്കുകൾ ഇട്ട് വഴറ്റി അരച്ചെടുത്ത ഇളനീരും ഈന്തപ്പഴവും നന്നായി വഴറ്റിയെടുക്കുക. ശേഷം ശർക്കര ചേർത്തു കൊടുക്കാം. അതിലേക്ക് രണ്ടാംപാൽ ചേർത്ത് നന്നായി തിളപ്പിച്ച് ഒരു നുള്ള് ഉപ്പും ചേർക്കുക. കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് കൊടുത്ത് ഓഫ് ചെയ്യുക. ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക. നെയ്യിൽ തേങ്ങാക്കൊത്തും കശുവണ്ടി പരിപ്പും എള്ളും ചേർത്ത് പായസത്തിന് മീതെ ഒഴിക്കുക.
റെസിപ്പി തയ്യാറാക്കിയത്:
മിസ് രിയ ഷിജാർ,
എറണാകുളം
Read more ഓണത്തിന് സ്പെഷ്യൽ പപ്പായ പായസം തയ്യാറാക്കിയാലോ?