തിരുനല്‍വേലി ജില്ലയിലെ പാളയംകോട്ടൈ പട്ടണത്തിലാണ് സംഭവം നടന്നത്. അവിടത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ പക്കാവട പാക്കറ്റില്‍ നിന്നാണ് യുവാവിന് ചത്ത നിലയിലുള്ള പല്ലിയെ കിട്ടിയത്.
കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ( Packet Food ) ഗുണമേന്മയെ കുറിച്ച് പലപ്പോഴും പരാതികള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് തമിഴ്‌നാട് (Tamil Nadu) സ്വദേശിയായ ഒരു ഉപഭോക്താവിന് നേരിടേണ്ടി വന്നത്. പക്കാവടയുടെ പാക്കറ്റില്‍ നിന്ന് ഈ യുവാവിന് കിട്ടിയത് ചത്ത പല്ലിയെ ആണ്.
ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, തിരുനല്‍വേലി (Tirunelveli ) ജില്ലയിലെ പാളയംകോട്ടൈ പട്ടണത്തിലാണ് സംഭവം നടന്നത്. അവിടത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ പക്കാവട പാക്കറ്റില്‍ നിന്നാണ് യുവാവിന് ചത്ത നിലയില്‍ പല്ലിയെ കിട്ടിയത്. മഹാരാജ നഗര്‍ സ്വദേശിയായ ഇയാള്‍ ഒക്ടോബര്‍ 23നാണ് കടയില്‍ നിന്ന് പക്കാവട വാങ്ങിയത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് പല്ലിയെ കണ്ടത്.
undefined
തുടര്‍ന്ന് യുവാവ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യക്ക് (FSSAI, എഫ്എസ്എസ്എഐ) വാട്ട്സാപ്പ് വഴി പരാതി നല്‍കി. അധികൃതര്‍ കടയിലെത്തി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധുര പലഹാരങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നതടക്കുമുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പല്ലിയെ കണ്ടെത്തിയ പക്കാവടയുടെ ബാച്ചിലുള്ള മറ്റ് പക്കാവട പാക്കറ്റുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: മൈദയിൽ മായമുണ്ടോ? അറിയാൻ ഇതാ ഒരു വഴി; വീഡിയോ വൈറല്‍