ബ്രേക്ക്ഫാസ്റ്റിന് എന്താണ് കഴിക്കാൻ? കിടിലനൊരു റവ ദോശ തയ്യാറാക്കിയാലോ...

By Web Team  |  First Published Oct 18, 2021, 8:55 AM IST

ബ്രേക്ക്ഫാസ്റ്റിന് ദോശ പ്രധാന വിഭവമാണല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. റവ കൊണ്ട് കിടിലനൊരു ദോശ തയ്യാറാക്കിയാലോ...


ബ്രേക്ക്ഫാസ്റ്റിന് ദോശ പ്രധാന വിഭവമാണല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. റവ കൊണ്ട് കിടിലനൊരു ദോശ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...
 
റവ                                              1 കപ്പ്
അരിപ്പൊടി                              1 കപ്പ്
മെെദ                                         കാൽ കപ്പ് 
പച്ചമുളക്                                  2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി                                           1 കഷ്ണം 
കറിവേപ്പില                           ഒരു തണ്ട് ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി                കാൽ ടീസ്പൂൺ
മല്ലിയില അരിഞ്ഞത്              ആവശ്യത്തിന്
സവാള                                      ഒരെണ്ണം പൊടിയായി അരിഞ്ഞത്

Latest Videos

undefined

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാൽസ്പൂൺ ഉപ്പും കൂടി ചേർത്ത് പത്ത് മിനുട്ട് മാറ്റി വയ്ക്കുക. മാവിന്റെ പരുവത്തിൽ ആയി കഴിഞ്ഞാൽ ദോശ തയ്യാറാക്കാം. ദോശ ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വയ്ക്കുക. ശേഷം നന്നായി ചൂടായി വരുമ്പോൾ ദോശ മിക്സ് ഒരു ചെറിയ ബൗൾ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ഒരുവിധം ചൂടായി വരുമ്പോൾ അൽപം നെയ്യ് മുകളിൽ ഒഴിച്ചു കൊടുക്കുക. ദോശ നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റാം.സാമ്പാറോ ചട്ണിയ്ക്കൊപ്പമോ കഴിക്കാം.

 

click me!