കപ്പ വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കപ്പ കൊണ്ടുള്ള വെറൈറ്റി വിഭവങ്ങള്‍ നിങ്ങൾ പരീക്ഷിച്ചു നോക്കാറില്ലേ? കപ്പ കൊണ്ട് വട ഉണ്ടാക്കിയിട്ടുണ്ടോ? ചായയുടെ കൂടെ കഴിക്കാൻ കപ്പ വട തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ?
വട നമ്മുക്ക് എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. വ്യത്യസ്ത രുചിയിലുള്ള വടകൾ ഇന്നുണ്ട്. അൽപം സ്പെഷ്യൽ എന്ന് തന്നെ പറയാം. കപ്പ കൊണ്ട് രുചികരമായ വട തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കപ്പ വട...ഇനി തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
undefined
1. കപ്പ (ഗ്രേറ്റ് ചെയ്തത് ) ഒന്നര കപ്പ്
ക്യാബേജ്, ക്യാരറ്റ്, സവാള, കറിവേപ്പില (അരിഞ്ഞത് ) അര കപ്പ്
2. പച്ചമുളക് 2 എണ്ണം (അരിയുക)
3. ഇഞ്ചി അരിഞ്ഞത് ഒരു ടീ സ്പൂൺ
4. കുരുമുളക് പൊടി ഒരു ടീ സ്പൂൺ
5. കടലമാവ് അര കപ്പ്
6. എണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക. അതിനു ശേഷം ചെറിയ ഉരുളകൾ എടുത്തു കൈ വെള്ളയിൽ വച്ചു പരത്തി വടകൾ എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.
തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്.
പുട്ടു കുറ്റി ഇല്ലാതെ വാഴയിലയിൽ രുചികരമായ പുട്ട്; റെസിപ്പി