ദോശ ടോസ്റ്റാണ് സംഭവം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?
പ്രഭാതഭക്ഷണത്തിന് ദോശയും ഇഡ്ഡ്ലിയും കഴിച്ചു മടുത്തെങ്കിൽ ഇനി മുതൽ ഒരു വ്യത്യസ്ത പലഹാരം പരീക്ഷിക്കാം. ദോശ മാവ് കൊണ്ടുള്ള ഒരു പലഹാരം തന്നെയാണിത്. ദോശ ടോസ്റ്റാണ് സംഭവം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?
വേണ്ട ചേരുവകൾ...
undefined
ദോശ / ഇഡ്ലി മാവ് 1 കപ്പ്
ഉള്ളി അരിഞ്ഞത് 1/4 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
ചതച്ച മുളക് 1/2 ടീസ്പൂൺ
മല്ലിയില 1 ടേബിൾസ്പൂൺ
ബ്രെഡ് 4 പീസ്
എണ്ണ 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ ജീരകം ഇട്ടൊന്നു ചൂടാക്കുക. അതിലേക്ക് ഇഞ്ചിയും പച്ചമുളകും ഉള്ളിയും ഇട്ടു ഒന്ന് വഴറ്റി എടുത്ത് ദോശ മാവിലേക്കു ചേർത്ത് കൊടുക്കുക. ഉപ്പും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക. ദോശ മാവ് ഒരു പാട് ലൂസ് ആക്കരുത്. ഒരു പാൻ ചൂടാക്കി 1/2 ടീസ്പൂൺ എണ്ണ ഒഴിച്ച് ചുടാകുമ്പോൾ റെഡി ആക്കി വച്ചിരിക്കുന്ന ദോശ മാവിൽ ബ്രെഡ് മുക്കി ടോസ്റ്റ് ചെയ്തെടുക്കുക.രണ്ടു സൈഡും നന്നായി ടോസ്റ്റ് ചെയ്തെടുത്തു കഴിക്കാം. ഇത് ചായക്കൊപ്പമോ,ബ്രേക്ക് ഫാസ്റ്റായോ കഴിക്കാം.കൂടാതെ സ്കൂളിലേക്കുള്ള ടിഫിൻ ബോക്സിലും ആക്കി കൊടുത്തയക്കാം.
തയ്യാറാക്കിയത്:
പ്രഭ, ദുബായ്