'ഫിഷ് ടാങ്കി'ന് മുകളില്‍ ഇരിപ്പിടങ്ങൾ ഒരുക്കി ഒരു റെസ്റ്റോറന്‍റ് !

By Web Team  |  First Published Nov 10, 2021, 9:43 PM IST

തായ്ലന്‍റിലുള്ള ഈ റെസ്റ്റോറന്‍റ് ഫിഷ് ടാങ്കിനുള്ളില്‍ എന്ന മാതൃകയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 


വെള്ളത്തിലിരുന്ന് ഭക്ഷണം (food) കഴിക്കാം എന്ന ആശയം മുന്നോട്ട് വച്ച  ഒരു റെസ്റ്റോറന്‍റിന്‍റെ (restaurant) ദൃശ്യങ്ങള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായത്. വെള്ളപ്പൊക്കത്തില്‍ (flood) പെട്ട ബാങ്കോക്കിലെ ഒരു റെസ്റ്റോറന്‍റ് ആണ് വെള്ളത്തിലിട്ട കസേരകളിലിരുത്തി ഭക്ഷണം വിളമ്പിയത്. 

സമാനമായ ഒരു ആശയമാണ് മറ്റൊരു റെസ്റ്റോറന്‍റും ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. തായ്ലന്‍റിലുള്ള ഈ റെസ്റ്റോറന്‍റ് ഫിഷ് ടാങ്കിനുള്ളില്‍ എന്ന മാതൃകയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ചെറിയ മുറിക്കുള്ളിലാണ് കസേരകളും മേശകളും ഒരുക്കിയിരിക്കുന്നത്. നിലത്ത് ഫിഷ് ടാങ്കിനുള്ളില്‍ എന്ന പോലെ വെള്ളവും മീനുകളുടെ കൂട്ടവും കാണാം.

Latest Videos

undefined

'സ്വീറ്റ് ഫിഷ് കഫേ' എന്ന് റെസ്റ്റോറന്‍റിലെ ചുമരിൽ എഴുതിയിരിക്കുന്നതും കാണാം. വുഡൻ ഫ്ളോറിൽ കണങ്കാൽ വരെ വെള്ളം നിറച്ചിരിക്കുകയാണ്. വിവിധ നിറത്തിലുള്ള മീനുകൾ നിറയെ വെള്ളത്തിൽ കാണാം. 18 സെക്കന്‍റുളള വീഡിയോ സൈബര്‍ ലോകത്ത് വൈറലാവുകയും ചെയ്തു. കഫേയ്ക്കകത്ത് ഫിഷ് ടാങ്ക് ഒരുക്കിയ റെസ്റ്റോറന്‍റിനെ പ്രശംസിച്ചും വിമർശിച്ചും കമന്റുകൾ ഉയരുന്നുണ്ട്.

 

അടുത്തിടെ താഴികക്കുട മാതൃകയിൽ ഇരിപ്പിടങ്ങൾ ഒരുക്കി ജപ്പാനിലെ ഒരു റെസ്റ്റോറന്‍റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീന്‍മേശയിലെ ഒരു കസേരയ്ക്ക് മുകളിലായി പ്രശസ്തമായ ജാപ്പനീസ് പേപ്പറും മുള-വിളക്കുകളും ചേര്‍ത്തുള്ള ഒരു വലിയ താഴികക്കുടവുമാണ് ഹോഷിനോയ തങ്ങളുടെ ടോക്കിയോയിലെ റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത്, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ തന്നെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് സംഭവം ഒരുക്കിയിരിക്കുന്നത്. 

 

Also Read: കിടിലന്‍ ബിസിനസ് ഐഡിയ, വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു റസ്‌റ്റോറന്റ് കാണിച്ച ബുദ്ധി!

click me!