gooseberry benefits| ദിവസവും ഒരു നെല്ലിക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

By Web Team  |  First Published Nov 3, 2021, 1:44 PM IST

വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്നാണ് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നത്. 


പ്രതിരോധശേഷി വർധിപ്പിക്കാൻ (immunity booster) സഹായിക്കുന്ന പോഷകങ്ങൾ നെല്ലിക്കയിൽ (gooseberry) അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി(vitamin C) ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക.വിറ്റാമിൻ ബി(vitamin B), ഇരുമ്പ് (iron), കാൽസ്യം(calcium) എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്നാണ് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നത്. നിരവധി രോ​ഗങ്ങൾ അകറ്റാൻ നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾക്ക് സാധിക്കും. ദിവസവും ഒരു നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് രൂപാലി ദത്ത പറയുന്നു...

Latest Videos

undefined

ഒന്ന്...

നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഉള്ളിൽ നിന്ന് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ജലദോഷത്തിനെതിരെ പോരാടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നതായി അവർ പറയുന്നു.

രണ്ട്...

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ രക്തത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് അകാല വാർദ്ധക്യം, നേർത്ത വരകൾ, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ തടയും.

 

 

മൂന്ന്...

നെല്ലിക്ക ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുകയും തുടർന്ന് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ദൈനംദിന ഭക്ഷണത്തിൽ നെല്ലിക്ക ജ്യൂസ് ഉൾപ്പെടുത്താൻ ശ്രമിക്കാം. നെല്ലിക്ക ജ്യൂസ് ദിവസവും വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

നാല്...

നെല്ലിക്ക പ്രമേഹരോഗികൾക്ക് ഒരു സപ്പോർട്ടിങ് സപ്ലിമെൻറാണ്. നെല്ലിക്കയിലെ വിറ്റാമ‍ിൻ സി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. നെല്ലിക്കയിലെ ആന്റിഓക്സിഡൻറുകൾ പ്രമേഹവ്രണങ്ങൾ ഉണക്കാനും പ്രമേഹസങ്കീർണതകൾ മൂലമുണ്ടാകുന്ന നേത്രരോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

 

 

അഞ്ച്...

നെല്ലിക്കയിലെ നാരുകൾ 'ഇറിറ്റബിൾ ബവൽ സിൻഡ്രോം' ( irritable bowel syndrome) പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. നെല്ലിക്കയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി ശരീരത്തെ മറ്റ് പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

മുടികൊഴിച്ചിലും നരയും അകറ്റാൻ നെല്ലിക്ക; ഇങ്ങനെ ഉപയോ​ഗിക്കാം

 

 

 

 

click me!