പ്രമേഹമുള്ളവർക്ക് കിവിപ്പഴം കഴിക്കാമോ...?

By Web Team  |  First Published Mar 31, 2021, 6:12 PM IST

കിവി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് കിവിപ്പഴമെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അ​ഗ്രിക്കൾച്ചർ വ്യക്തമാക്കി. 


രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശരീരഭാരം കുറയുക, ക്ഷീണം, അമിതവിശപ്പ്, ദാഹം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. പ്രമേഹം ബാധിക്കാൻ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ. 

ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

Latest Videos

undefined

ഒന്ന്...

കിവിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് കിവിപ്പഴമെന്ന് 'യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അ​ഗ്രിക്കൾച്ചർ' വ്യക്തമാക്കി. പ്രഭാതഭക്ഷണത്തിന് ഓട്സിനൊപ്പമോ അല്ലാതെയോ കിവി കഴിക്കുന്നത് ശീലമാക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണുള്ളത്. 

 

 

രണ്ട്...

മുളപ്പിച്ച പയർ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. മുളപ്പിച്ച പയർ, തക്കാളി, വെള്ളരിക്ക, കുരുമുളക് പൊടിച്ചത്, തെെര് എന്നിവ ചേർത്ത് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.

 

 

മൂന്ന്...

ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെറുപയർ. പ്രമേഹത്തെ തടയാനും ശരീരഭാരം കുറയ്ക്കാനും ചെറുപയർ സഹായിക്കുന്നു.

 

 

ചെറുപയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാൻ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. 

ഗർഭിണികൾ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്, പഠനം പറയുന്നത്

click me!