ഇന്ന് ചായയ്ക്ക് ബ്രെഡ് ബജിയായാലോ? ഈസി റെസിപ്പി

By Web Team  |  First Published Aug 13, 2024, 4:15 PM IST

വൈകുന്നേരത്തെ ചായയ്ക്ക് ബ്രെഡ് കൊണ്ടുള്ള ബജി തയ്യാറാക്കിയാലോ? രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഒരു ബജി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ബ്രെഡ് - 4 സ്ലൈസ് 
കടലമാവ് - 1 കപ്പ് 
മുളക് പൊടി - 1 സ്പൂൺ 
മഞ്ഞൾ പൊടി - 1/2 സ്പൂൺ 
കായ പൊടി- 1/2 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
കറിവേപ്പില - 1 തണ്ട് 
എണ്ണ- ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം

ബ്രെഡ് നാലായി മുറിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം  ആവശ്യത്തിന് കടലമാവിലേയ്ക്ക് മുളകുപൊടി, കായപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഒന്ന് കുഴച്ചെടുക്കുക. ഇനി കുറച്ച് കറിവേപ്പില പൊട്ടിച്ചതും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം മാവ് കലക്കി കഴിഞ്ഞാൽ പിന്നെ ബ്രഡിനെ ഇതിലേയ്ക്ക് മുക്കി തിളച്ച എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇതോടെ ബ്രെഡ് ബജി റെഡി. 

Also read: ബ്രെഡ് ഉപയോഗിച്ച് രുചികരമായ സാൻഡ്‍വിച്ച് തയ്യാറാക്കാം; റെസിപ്പി

youtubevideo

 

click me!