ആടുജീവിതം റിലീസിന് നേടിയത് എത്ര?.
വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറും എന്നാണ് റിപ്പോര്‍ട്ടുകളും. കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസിന് ആകെ നേടുക ആറ് കോടിയില്‍ അധികം ആയിരിക്കും എന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്സ് പ്രവചിക്കുന്നത്.
കേരളത്തില്‍ റിലീസിന് 12 കോടി കളക്ഷൻ നേടിയ ദളപതി വിജയ് നായകനായ ചിത്രം ലിയോയാണ് എക്കാലത്തെയും ഒന്നാം സ്ഥാനത്ത്. കെജിഎഫ് രണ്ട്, ആകെ ഏഴ് കോടി നേടിയപ്പോള്‍ കേരളത്തില്‍ മാത്രമായി റിലീസ് കളക്ഷനില്‍ രണ്ടാം സ്ഥാനത്തുമെത്തി. മൂന്നാമതാകട്ടെ റിലീസിന് ആകെ 7.10 കോടി നേടിയ ഒടിയനാണ്. എന്തായാലും പൃഥ്വിരാജിന്റെ ആടുജീവീതവും കേരള കളക്ഷനില്‍ വൻ മുന്നേറ്റമുണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ 2024ലെ മാത്രം കേരള കളക്ഷൻ കണക്കിലെടുത്താൻ റിലീസിന് നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സുമാണ്. മൂന്നാമത് എത്തിയ ഭ്രമയുഗം 3.05 കോടിയാണ് നേടിയത്.
കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ 2024ല്‍ പൃഥ്വിരാജ് നായകനായ ആടുജീവിതം എത്രാം സ്ഥാനത്തായിരിക്കും എന്ന് വ്യക്തമാകാൻ ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കണം. പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന് ആസ്‍പദം. സംഗീതം എ ആര്‍ റഹ്‍മാനാണ്.
Read More: ആലിയ ഭട്ടിന് വില്ലനായി എത്തുന്നത് ബോബി ഡിയോള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക