ഇരുട്ടിൽ തപ്പി അമേരിക്ക; സൈനികർ നടത്തിയ രണ്ട് ആക്രമണങ്ങൾ, മരണം 16, അന്വേഷണം പല വഴിക്ക്

By Alakananda R  |  First Published Jan 10, 2025, 12:41 PM IST

സൈനിക പശ്ചാത്തലമുള്ള രണ്ട് പേര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ സ്ഫോടനങ്ങൾ. ഒരാള്‍ക്ക് ഐഎസ് ബന്ധം സംശയിക്കുന്നു. പക്ഷേ, രണ്ടാമത്തെ സൈനികന്‍റെ ലക്ഷ്യം എന്തെന്ന് പോലും വ്യക്തമല്ല. യുഎസില്‍ പുകയുന്ന സ്ഫോടനാന്വേഷണം. 



അമേരിക്കയിൽ ഒരാക്രമണവും ഒരാത്മഹത്യയും നടന്നു. ഒന്ന് ന്യൂ ഓർലിയൻസിലും (New Orleans) മറ്റേത് ലാസ് വേഗസിലും (Las Vegas). ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റിയത് ഷംഷദ് ദീന്‍ ജബ്ബാർ (Shamsud-Din Jabbar) എന്ന 42 -കാരനായ മുൻ സൈനികൻ. അതും വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത തെരുവിലേക്ക്. 14 പേരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസിന്‍റെ വെടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ ജബ്ബാറും കൊല്ലപ്പെട്ടു. ലാസ് വേഗസിൽ വാഹനത്തോടെ പൊട്ടിത്തെറിച്ചത് മറ്റൊരു സൈനികനായ മാത്യു അലന്‍ ലിവൽസ്ബർഗ് (Matthew Alan Livelsberger). പൊട്ടിത്തെറിക്ക് മുമ്പ് അയാൾ സ്വയം വെടിവച്ചു. ന്യൂ ഓർലിയൻസിലേത് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പക്ഷേ, രണ്ടാമത്തേതിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഏറെയും.

മുന്‍ സൈനികന്‍റെ ഐഎസ് ബന്ധം

Latest Videos

ന്യൂ ഓർലിയൻസിലെ കൊലയാളിയെ കുറിച്ച് കുടുംബത്തിന് പോലും സംശയങ്ങളുണ്ടായിരുന്നില്ല. അതേസമയം കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ച് അയാൾ ആലോചിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ അയാളുടെ മറ്റൊരു മുഖമാണ് കാണുന്നത്. കുടുംബത്തെ കൊല്ലുന്നതിൽ നിന്ന് പിൻമാറിയത്, തന്‍റെ യുദ്ധം വിശ്വാസികളും അവിശ്വാസികളും തമ്മിലാണെന്ന് എല്ലാവരും അറിയണമെന്ന് കരുതി മാത്രം.  കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് അംഗമായെന്നും അയാൾ സ്ഥിരീകരിക്കുന്നുണ്ട്.

ആദ്യം ഭീകരവാദബന്ധം നിഷേധിച്ച എഫ്ബിഐ (FBI) പിന്നീടാണ് അയാളുടെ കാറില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്‍റെ (IS) പതാക കണ്ടത്. അന്വേഷണം അതോടെ ഊർജിതമായി. ഇയാൾ വാഹനത്തിൽ രണ്ട് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നു. പുറത്ത് നിന്ന് സഹായം കിട്ടിയെന്ന് സംശയം തോന്നുള്ള കാരണം അതാണ്. ടെക്സസസിൽ ജനിച്ച് വളർന്ന ജബ്ബാർ ദേഷ്യപ്പെടുന്ന ആളേയായിരുന്നില്ല. മൃദുഭാഷി എന്നാണ് വിട്ടുകാർ പറയുന്നത്. ഐഎസ് ബന്ധമോ ഭീകരവാദ ചായ്‍വോ ഉണ്ടായിരുന്നതായി എല്ലാ ദിവസവും സംസാരിച്ചിരുന്ന സഹോദരന് പോലും സംശയം തോന്നിയിരുന്നില്ല. അവരും ഞെട്ടലിലാണ്. തങ്ങളറിയാത്ത ഒരാളായിരുന്നു ജബ്ബാർ എന്ന തിരിച്ചറിവിന്‍റെ ഞെട്ടൽ.

രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേൽക്കും മുമ്പേ ഭരണത്തില്‍ പിടിമുറുക്കി 'പ്രസിഡന്‍റ് മസ്ക്'

💥 Footage of today’s terrorist attack in New Orleans shows the perpetrator in a pickup truck driving past a police patrol car and plowing into a large group of people. pic.twitter.com/tLRxHulqDm

— Zlatti71 (@Zlatti_71)

സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി

പത്ത് വർഷത്തെ സൈനിക സേവനം, ഹ്യൂമൻ റിസോഴ്സസ് സ്പെഷ്യലിസ്റ്റ്, ഇന്‍ഫോർമേഷന്‍ ടെക് സ്പെഷ്യലിസ്റ്റ്, അഫ്ഗാനിസ്ഥാനിൽ സേവനം. വിരമിച്ച ശേഷം റിസർവിലും തുടർന്നു. പിന്നെ റിയൽ എസ്റ്റേറ്റ് ഏജന്‍റായി. പക്ഷേ, അതൊന്നും വിജയിച്ചില്ല. ഒടുവിൽ ലൈസൻസും റദ്ദായി. മൂന്ന് വിവാഹ മോചനങ്ങൾ, കേസുകൾ, ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിക്കുന്നതിനും കോടതിയുടെ വിലക്ക്, ഭാര്യയുടെ വീട്ടുകാരുമായി പ്രശ്നങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, ശിക്ഷ. പിന്നാലെ സാമ്പത്തിക പ്രശ്നങ്ങളായി, കടം കയറി. ഇതിന്‍റെയൊക്കെ അവസാനമാണ് വാടകക്കെടുത്ത വാഹനവുമായി ന്യൂ ഓർലിയൻസിലെത്തിയത്. ജോലി കിട്ടി പോകുന്നു എന്നാണ് ഹ്യൂസ്റ്റണിലെ അയൽക്കാരോട് പറഞ്ഞത്. അയൽക്കാർക്കും ജബ്ബാറിന്‍റെ സ്വഭാവ മാറ്റത്തെക്കുറിച്ച് സംശയങ്ങൾ പോലും ഇല്ലായിരുന്നു.

ലാസ് വേഗസ് സ്ഫോടനം

ന്യൂ ഓർലിയൻസിന് പിന്നാലെയാണ് ലാസ് വേഗസ് സ്ഫോടനം. നടന്നത് ട്രംപ് ഹോട്ടലിന് മുന്നിൽ. രണ്ട് സ്ഫോടനങ്ങൾക്കും ബന്ധമുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നു. കൊളറാഡോയിൽ നിന്ന് 800 മൈൽ ടെസ്‍ല ഓടിച്ചാണ് മാത്യു അലന്‍ ലിവൽസ്ബർഗ് ലാസ് വേഗസിലെത്തിയത്. ആ യാത്രയില്‍ ഇയാൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നതായി കരുതുന്നില്ല. ട്രംപിന്‍റെ ഹോട്ടൽ, മസ്കിന്‍റെ ടെസ്‍ല. അതിലെന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നു.

ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ

(ട്രംപ് ടവറിന് മുന്നിലെ ടെസ്‍ല കാര്‍ സ്ഫോടനം)

ട്രംപിന്‍റെ യുക്രൈന്‍ യുദ്ധനയം; റഷ്യയ്ക്ക് മുന്നിലെ കീഴടങ്ങലോ ?

സമാനതകളും വൈരുദ്ധ്യങ്ങളും

രണ്ട് സ്ഫോടനങ്ങളിലും ഉൾപ്പെട്ടത് സൈനികർ. പക്ഷേ, ലിവൽസ്ബർഗ് അംഗീകാരങ്ങൾ കിട്ടിയ സ്പെഷ്യൽ ഫോഴ്സ് ഇന്‍റലിജന്‍സ് ഏജന്‍റായി ജർമ്മനിയിൽ സൈനിക സേവനം തുടരുകയായിരുന്നു എന്ന് മാത്രം. നോർത്ത് കരോലിനയിലെ യുഎസ് ആര്‍മിയുടെ ഇന്‍സ്റ്റലേഷന്‍ കേന്ദ്രമായ ഫോർട്ട് ലിബർട്ടി (Fort Liberty) ആസ്ഥാനത്ത് രണ്ടുപേരും സേവനമനുഷ്ഠിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലും. ടുറോ (TURO) എന്ന ആപ്പ് വഴിയാണ് രണ്ടുപേരും വാഹനം വാടകയ്ക്ക് എടുത്തത്.

പക്ഷേ, ട്രംപിന്‍റെ ആരാധകനായിരുന്നു മാത്യു അലന്‍ ലിവൽസ്ബർഗ്. കൊളറാഡോയിൽ പോയത് ഭാര്യയെയും 8 മാസം പ്രായമായ കുഞ്ഞിനെയും കാണാനാണ്. ദേശഭക്തനായ സൈനികൻ. 'അമേരിക്കൻ' എന്നാണ് മാത്യു അലന്‍ ലിവൽസ്ബർഗിനെക്കുറിച്ച് ബന്ധുക്കൾ പറയുന്നത്. അയാൾ പക്ഷേ, പോസ്റ്റ് ട്രൂമാറ്റിക് സ്ട്രസ് ഡിസോഡർ (Post-traumatic stress disorder)  പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴത്തെ നിഗമനം ഇത് ആത്മഹത്യയെന്നാണ്. മുൻ സ്ത്രീസുഹൃത്ത് പറഞ്ഞതനുസരിച്ച് ഇയാൾക്ക് ഓർമ്മക്കുറവും ഏകാഗ്രതയില്ലായ്മയും യുദ്ധമുന്നണിയിലെ തന്‍റെ ചെയ്തികളിൽ കടുത്ത കുറ്റബോധവും ഉണ്ടായിരുന്നു. അന്വേഷണം പൊലീസ് അവസാനിപ്പിച്ചിട്ടില്ല.

ന്യൂ ഓർലിയൻസിലേതാണ് അപകട സൂചനയായി കാണുന്നത്. ഒറ്റയ്ക്കുള്ള ആക്രമണങ്ങൾ കൂറയുന്നില്ല. ഒരു സംഘടനയുടെയും നിയന്ത്രണത്തിലല്ലാതെ, ആശയങ്ങളിൽ മാത്രം ആകൃഷ്ടരായി അതിന്‍റെ പേരിൽ ആക്രമണങ്ങൾ നടത്തുന്ന പോരാളികളാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ  കരുത്ത്. സിറിയയിലും ഇറാഖിലും സ്ഥാനം നഷ്ടപ്പെട്ട ഐഎസ് അഫ്ഗാനിസ്ഥാനിലേക്ക് ചുവട് മാറിയിരുന്നു. അസദ് സ്ഥാനം ഒഴിഞ്ഞതോടെ സിറിയയിൽ വീണ്ടും ശക്തി കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ആഫ്രിക്കയിലും പുതിയ നെറ്റ്‍വർക്കുകൾ വ്യാപിക്കുന്നു. ന്യൂ ഓർലിയൻസിലെ ആക്രമണം ഒരു സൂചനയാണ്. എന്തെങ്കിലും തരത്തിൽ മാനസിക സംഘ‍ർഷം അനുഭവിക്കുന്ന അശക്തരായ വ്യക്തികളിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ കടന്നുകയറുന്നത് സമൂഹ മാധ്യമങ്ങൾ വഴിയാണ്. ഇത്തരക്കാർ കൊലയാളികളാവുമ്പോൾ അത് തിരിച്ചറിയാന്‍ കഴിയാതെ പോകും. വാഹനങ്ങൾ ഉപയോഗിച്ചുള്ള കൂട്ടക്കൊലക്ക് പരിശീലനമോ തയ്യാറെടുപ്പുകളോ വേണ്ടതാനും. നടപ്പാക്കാനും വളെര എളുപ്പം. പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാൻ എളുപ്പമല്ലതാനും.
 

click me!