ഈ പോക്കിതെങ്ങോട്ട്..; തുടക്കം ​അതി​ഗംഭീരമാക്കി രേഖാചിത്രം, ആസിഫ് അലി ചിത്രം ആദ്യദിനം നേടിയത്

By Web Desk  |  First Published Jan 10, 2025, 12:04 PM IST

റിലീസ് ദിനത്തിൽ രേഖാചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ. 


പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തില്‍ അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. രണ്ടാം ദിനമായ ഇന്നും മികച്ച ബുക്കിങ്ങാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും. ഈ അവസരത്തിൽ റിലീസ് ദിനത്തിൽ രേഖാചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.92 കോടി രൂപയാണ് രേഖാചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. കേരളത്തിലെ മാത്രം കളക്ഷൻ റിപ്പോർട്ടാണിത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂടിയാണിത്. മികച്ച പ്രതികരണം ലഭിച്ചത് കൊണ്ട് തന്നെ ഇന്നും രണ്ട് കോടിയോ അതിൽ കൂടുതലോ കളക്ഷൻ രേഖാചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നാളെയും മറ്റന്നാളും ശനിയും ഞായറും ആണ്. അവധി ദിവസങ്ങളായത് കൊണ്ട് തന്നെ മികച്ച കളക്ഷൻ തന്നെ ഈ ദിനങ്ങളിൽ ആസിഫ് അലി ചിത്രം നേടുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഫാമിലി ഓഡിയന്‍സ് കൂടുതലും ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍ എത്തും. ഇതും രേഖാചിത്രത്തിന് തുണയാകും. 

Latest Videos

'അവൻ വേറെ കെട്ടിപ്പോയി, സമയമെല്ലാം സുഖപ്പെടുത്തും, പരസ്പരം പഴിചാരില്ല'; ഡിവോഴ്സിനെ കുറിച്ച് അർച്ചന കവി

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവര്‍ എഴുതിയ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ ഒരുക്കിയ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ക്ക് പുറമെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!