വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ആശംസാ കുറിപ്പുമായി അനൂപ് മേനോൻ.
മലയാളത്തിന്റെ പ്രിയപ്പെട്ട താരവും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെയും ഷേമ അലക്സാണ്ടറുടെയും എട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഷേമ അലക്സാണ്ടറിന് വിവാഹ വാര്‍ഷിക ആശംസകളുമായി മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ. വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു അനൂപ് മേനോൻ. എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക് നന്ദി എന്നാണ് ഷേമയോട് അനൂപ് മേനോൻ പറയുന്നത്.
ഊഷ്‍മളമായ വിവാഹ ആശംസകള്‍ക്ക് നന്ദി. എന്റെ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന്, ആമിയെപ്പോലെയുള്ള ഒരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയായതിന്, എന്റെ ഏറ്റവും സാഹസിക യാത്രകളില്‍ സഹയാത്രികയായിരുന്നതിന്, ഇനി പോകാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസിന്, ഏറ്റവും പ്രധാനം എന്നെ ഞാനാകാൻ സമ്മതിച്ചതിന് നന്ദി പ്രിയേ. സ്‍നേഹം എന്നും വിവാഹ വാര്‍ഷിക ആശംസയായി അനൂപ് മേനോൻ കുറിച്ചിരിക്കുന്നു. ഭാര്യ ഷേമയ്‍ക്ക് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും അനൂപ് മേനോൻ പങ്കുവെച്ചിട്ടുണ്ട്.
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം 'തിമിംഗലവേട്ട'യ്‍ക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്‍നങ്ങളുള്ള 'ജയരാമൻ' എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വി എം ആർ ഫിലിംസിന്റെ ബാനറിലാണ് സജിമോൻ ചിത്രം നിര്‍മിക്കുന്നത്. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചനം നിര്‍വഹിക്കുന്നത്. കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം') എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്.
undefined
പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം. കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് - റോണക്സ് സ്റ്റേർ ,കോസ്റ്റ്യം - ഡിസൈൻ - അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്