പാക്കിസ്ഥാൻ സൂപ്പർ ലീ​ഗിനെക്കാൾ കേമം ഐപിഎല്ലെന്ന് പാക് താരം വഹാബ് റിയാസ്

By Web Team  |  First Published May 15, 2021, 3:23 PM IST

ഐപിഎല്ലിനെ ഒരിക്കലും പിഎസ്എല്ലുമായി താരതമ്യം ചെയ്യാനാവില്ല. ലോകത്തിലെ ഏറ്റവും മികച്ച വിദേശ കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ലീ​ഗാണ്.


കറാച്ചി:ഇന്ത്യൻ പ്രീമിയർ ലീ​ഗാണോ പാക്കിസ്ഥാനിലെ ടി20 ലീ​ഗായ പാക്കിസ്ഥാൻ സൂപ്പർ ലീ​ഗാണോ(പിഎസ്എൽ) ​കേമമെന്ന കാര്യത്തിൽ ഇന്ത്യ-പാക് ആരാധകർ എല്ലായ്പ്പോഴും തർക്കിക്കാറുണ്ട്. വിദേശ സൂപ്പർ താരങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ പിഎഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പാക് ലീ​ഗ് ഐപിഎല്ലിനെക്കാൾ മികച്ചതാണെന്ന് പാക് ആരാധകർ എക്കാലത്തും സമർത്ഥിക്കാറുമുണ്ട്.

എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീ​ഗ് ഐപിഎൽ തന്നെയാണെന്ന് തുറന്നു പറയുകയാണ് മുൻ പാക് പേസറായ വഹാബ് റിയാസ്. പിഎസ്എല്ലിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഐപിഎൽ വേറെ ലെലവാണെന്നും വഹാബ് റിയാസ് പറയുന്നു.

Latest Videos

undefined

ഐപിഎല്ലിനെ ഒരിക്കലും പിഎസ്എല്ലുമായി താരതമ്യം ചെയ്യാനാവില്ല. ലോകത്തിലെ ഏറ്റവും മികച്ച വിദേശ കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ലീ​ഗാണ്. ഐപിഎല്ലിൽ കളിക്കാരെ തെരഞ്ഞെടുക്കുന്ന രീതി, ടൂർണമെന്റ് സംഘടിപ്പിക്കുന്ന രീതി അങ്ങനെ എല്ലാം വേറെ ലെവലാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റേതെങ്കിലും ലീ​ഗിന് ഐപിഎല്ലുമായി മത്സരിക്കാൻ പോലുമാവില്ലെന്നാണ് ഞാൻ കരുതുന്നത്.

എന്നാൽ ലോകത്തിലെ ഏതെങ്കിലും ലീ​ഗ് ഐപിഎല്ലിന്റെ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിൽ അത് പാക്കിസ്ഥാൻ സൂപ്പർ ലീ​ഗാണ്. അത് പിഎസ്എൽ തെളിയിച്ചിട്ടുണ്ടെന്നും വബാഹ് റിയാസ് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

അതേസമയം, ബൗളർമാരുടെ നിലവാരം നോക്കിയാൽ ഐപിഎല്ലിനെക്കാൾ മികച്ചത് പിഎസ്എൽ ആണെന്നും പിഎസ്എല്ലിലെ ബൗളിം​ഗ് നിലവാരം മറ്റ് ലീ​ഗുകളിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. നിലവാരമുള്ള ബൗളർമാരുടെ സാന്നിധ്യമാണ് പിഎസ്എല്ലിൽ വമ്പൻ സ്കോറുകൾ പിറക്കുന്ന മത്സരങ്ങൾ ഉണ്ടാവാത്തതിന് കാരണമെന്നും റിയാസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!