പുതിയ ലീഗ് തുടങ്ങുമ്പോള്‍ ഓരോ ടീമിലും പരമാവധി അനുവദിക്കാവുന്ന വിദേശതാരങ്ങളുടെ എണ്ണം നാലെണ്ണം മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഐസിസി അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
ജിദ്ദ: ഐപിഎല്‍ താരലേലത്തിന് വേദിയായതിന് പിന്നാലെ ഐപിഎല്ലിനെയും വെല്ലുന്ന ക്രിക്കറ്റ് ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നതായ വാര്‍ത്തകൾ നിഷേധിച്ച് സൗദി ഭരണകൂടം. ഐപിഎല്‍ മാതൃകയില്‍ ക്രിക്കറ്റ് ലീഗ് തുടങ്ങാന്‍ സൗദിക്ക് യാതൊരു പദ്ധതിയുമില്ലെന്ന് സൗദി രാജകുമാരനും സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാനുമായ സൗദ് ബിന്‍ മിഷാല്‍ അല്‍ സൗദ് പറഞ്ഞു.
ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഐപിഎല്‍ ലേലത്തിനിടെ സൗദി രാജകുമാരന്‍ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്ലില്‍ നിക്ഷേപമിറക്കാനുള്ള സാധ്യതകളും അല്‍ സൗദ് തള്ളിക്കളഞ്ഞു. രാജ്യാന്തര താരങ്ങളെ മാത്രം വെച്ച് ഐപിഎല്‍ മാതൃകയില്‍ രാജ്യാന്തര ക്രിക്കറ്റ് ലീഗ് തുടങ്ങാൻ സൗദി പദ്ധതിയിടുന്നതായിട്ടായിരുന്നു നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. ഫുട്ബോളിലും ഗോള്‍ഫിലുമെല്ലാം വൻ നിക്ഷേപമിറക്കിയിട്ടുള്ള സൗദി കായിക മന്ത്രാലയം സമാനമായി ക്രിക്കറ്റിലും നിക്ഷേപത്തിനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
undefined
പുതിയതായി തുടങ്ങുന്ന ടി20 ലീഗുകളില്‍ ഓരോ ടീമിലും അനുവദിക്കാവുന്ന പരമാവധി വിദേശതാരങ്ങളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിക്കൊണ്ട് ഐസിസി അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് സൗദിക്ക് സ്വന്തം ക്രിക്കറ്റ് ലീഗ് തുടങ്ങുന്നതിന് തടസമാണെന്നാണ് കരുതുന്നത്. യുഎഇ ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ ഓരോ ടീമിലും നാലില്‍ കൂടുതല്‍ വിദേശതാരങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഐസിസി നിയമഭേദഗതി വരുന്നതിന് മുമ്പാണ് യുഎഇ ടി20 ലീഗ് തുടങ്ങിയത് എന്നതിനാലാണ് ഇതനുവദിക്കുന്നത്.
ഐപിഎല്ലിലെ പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവൻശിക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം; പ്രതികരിച്ച് പിതാവ്
ക്രിക്കറ്റ് ബോര്‍ഡുകളിലോ ലീഗുകളിലോ സ്വകാര്യ നിക്ഷേപം അനുവദിക്കരുതെന്ന് സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും പ്രമേയം പാസാക്കിയിരുന്നു. ഐപിഎല്ലില്‍ നിക്ഷേപമിറക്കാന്‍ സൗദി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നാണ് സൂചന. ഇത്തവണ സൗദി അറേബ്യയിലെ ജിദ്ദയിലാണ് രണ്ട് ദിവസം നീണ്ട ഐപിഎല്‍ മെഗാ താരലേലം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക