കോലി, സ്മിത്ത് എന്നിവരെപ്പോലെ ജോ റൂട്ട് 'ഗോട്ട്' അല്ലെന്ന് ഓസീസ് പരിശീലകൻ, മറുപടിയുമായി ഇംഗ്ലണ്ട് താരം

By Web Team  |  First Published Nov 26, 2024, 7:06 PM IST

ജോ റൂട്ട് മഹാനായ കളിക്കാരനാണ്. പക്ഷെ എക്കാലത്തെയും മികച്ച കളിക്കാരുടെ കൂട്ടത്തില്‍ പരിഗണിക്കാമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം.


മെല്‍ബണ്‍: ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ കൂട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലീമാന്‍. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയയില്‍ റൂട്ടിന് ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ലെന്നും അതാണ് റൂട്ടിനെ സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസണും വിരാട് കോലിയും ഉള്‍പ്പെടുന്ന എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിന് കാരണമെന്നും ലീമാന്‍ പറഞ്ഞു.

ജോ റൂട്ട് മഹാനായ കളിക്കാരനാണ്. പക്ഷെ എക്കാലത്തെയും മികച്ച കളിക്കാരുടെ കൂട്ടത്തില്‍ പരിഗണിക്കാമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. കാരണം, അങ്ങനെ പരിഗണിക്കണമെങ്കില്‍ ലോകത്തിലെ എല്ലായിടത്തും സെഞ്ചുറി നേടാന്‍ കഴിയണം. സ്മിത്തും കോലിയും വില്യംസണുമെല്ലാം അത് ചെയ്തിട്ടുണ്ട്. പക്ഷെ റൂട്ടിന് ആഷസ് പരമ്പരയില്‍ ഇപ്പോഴും ഓസ്ട്രേലിയയില്‍ ഒരു സെഞ്ചുറി നേടാനായിട്ടില്ല. അത് മാത്രമാണ് എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ റൂട്ടിനെ പരിഗണിക്കാതിരിക്കാനുള്ള കാരണമെന്നും ലീമാന്‍ എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Videos

undefined

പെർത്തിലെ വമ്പൻ ജയത്തിന് പിന്നാലെ ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങുന്നു; രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേരും

അതേസമയം, ലീമാന് അദ്ദഹത്തിന്‍റെ അഭിപ്രായം പറയാമെന്നും തന്‍റെ ജോലി ടീമിനായി റണ്‍സടിക്കുക എന്നത് മാത്രമാണെന്നും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ജോ റൂട്ട് പ്രതികരിച്ചു. ഓരോ മത്സരത്തിലും ടീമിനായി റണ്‍സ് നേടുക എന്നത് മാത്രമാണ് എന്‍റെ ജോലി. ലീമാന്‍റെ ജോലി ഇങ്ങനെ റേഡിയോയിലും ടിവിയിലും അഭിപ്രായം പറയുക എന്നതും. ഞാനെന്‍റെ ജോലി ചെയ്തോളം, അദ്ദേഹം അദ്ദേഹത്തിന്‍റെ ജോലിയും ചെയ്യട്ടെ. കുറച്ചു കാലത്തിനിടക്ക് ലീമാനുമായി സംസാരിച്ചിട്ടില്ലെന്നും റൂട്ട് പറഞ്ഞു.

ഐപിഎല്ലിനെ വെല്ലുന്ന ക്രിക്കറ്റ് ലീഗ് തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; പ്രതികരിച്ച് സൗദി ഭരണകൂടം

ഓസ്ട്രേലിയയിൽ മൂന്ന് ആഷസ് പരമ്പരകളുടെ ഭാഗമായി കളിച്ചിട്ടുള്ള റൂട്ടിന് ഇതുവരെ സെഞ്ചുറി നേടനായിട്ടില്ല. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ആഷസില്‍ റൂട്ട് ഇംഗ്ലണ്ട് ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 1338 റണ്‍സടിച്ച റൂട്ട് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!