വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്.മത്സരസമയം, കാണാനുള്ള വഴികള്‍ അറിയാം.
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്കിന്ന് ജീവന്‍മരണപ്പോരാട്ടം. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയോടെ സെമിയിലെത്താന്‍ ഇന്ത്യക്കിനിയെല്ലാ മത്സരങ്ങളും ജയിച്ചേ മതിയാകു. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും,
ന്യൂസിലന്‍ഡിനോടേറ്റ 58 റണ്‍സിന്‍റെ കനത്ത തോല്‍വി നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നതിനാല്‍ സന ഫാത്തിമ നയിക്കുന്ന പാകിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഹര്‍മന്‍പ്രീതും സംഘവും ലക്ഷ്യമിടുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്ത പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍(+1.550) ന്യൂസിലന്‍ഡിന് പിന്നിലായി ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍. ഗ്രൂപ്പ് എയില്‍ -2.900 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.പാകിസ്ഥാനെതിരെ കളിച്ച 15 ടി20 മത്സരങ്ങളില്‍ 12ലും ജയിച്ചുവെന്ന കണക്കുകള്‍ ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.
undefined
ഇന്ന് പാകിസ്ഥാനെ വീഴ്ത്തിയാല്‍ ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച കരുത്തരായ ഓസ്ട്രേലിയയുമാണ് ഇന്ത്യക്ക് നേരിടേണ്ടത്. ഇന്നത്തേതടക്കം ശേഷിക്കുന്ന 3 മത്സരങ്ങളില്‍ ഏതെങ്കിലും ഒരു കളി തോറ്റാല്‍ പിന്നീട് സെമിയിലെത്താന്‍ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ശ്രീലങ്കയെയും പാകിസ്ഥാനെയും തോല്‍പിച്ചാലും അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ വെല്ലുവിളി ഇന്ത്യക്ക് മറികടക്കേണ്ടിവരും.10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുകഈ മാസം 17, 18 തീയിതികളില്‍ ദുബായിലും ഷാര്‍ജയിലുമായാണ് സെമി പോരാട്ടം നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക