വെടിക്കെട്ട് പ്രതീക്ഷിക്കാം, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു! ഉറപ്പ് പറഞ്ഞ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

By Web TeamFirst Published Oct 5, 2024, 9:40 PM IST
Highlights

അഭിഷേക് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കിറങ്ങുകയാണ് ഇന്ത്യ. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ഒരു കൂട്ടം യുവതാരങ്ങളും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്. പരിചയസമ്പന്നരായ ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിനൊപ്പമുണ്ട്.

മത്സരത്തില്‍ ആര് ഓപ്പണറാവുന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. അതിന് അറുതി വരുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സഞ്ജുവാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. അഭിഷേകും സഞ്ജുവും വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരങ്ങളാണ്. ഇരുവരും മികച്ച തുടക്കം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് കളികളില്‍ ഒന്നില്‍ ഓപ്പണറായും മറ്റൊന്നില്‍ മൂന്നാം നമ്പറിലും അവസരം കിട്ടിയെങ്കിലും സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല.

Latest Videos

ട്രൊസാര്‍ഡിനെ അനുകരിച്ച് ആശ ശോഭന! ആദ്യ ലോകകപ്പ് വിക്കറ്റ് ആഘോഷമാക്കി തിരുവനന്തപുരത്തുകാരി -വീഡിയോ വൈറല്‍

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ എത്തും. നാലാമനായി റിയാന്‍ പരാഗ് കളിക്കും. അഞ്ചാം നമ്പറില്‍ മുന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാവും പ്ലേയിംഗ് ഇലവനിലെത്തുക. ഫിനിഷറായി ആറാം നമ്പറില്‍ റിങ്കു സിംഗും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറാവും പ്ലേയിംഗ് ഇലവനിലെത്തുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയി പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും മായങ്ക് യാദവും പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.

ബംഗ്ലാദേശിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

click me!