ബംഗ്ലാദേശിനെതിരായ ആദ്യ ടി20: ഗ്വാളിയോറില്‍ നിന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ബാറ്റിംഗ് വിരുന്ന്

By Web TeamFirst Published Oct 5, 2024, 11:51 PM IST
Highlights

14 വര്‍ഷത്തിന് ശേഷം ഗ്വാളിയോറിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നത്.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കിറങ്ങുമ്പോള്‍ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ് ആദ്യ ടി20 മത്സരം തുടങ്ങുക. ഒരു കൂട്ടം യുവതാരങ്ങളും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്. പരിചയസമ്പന്നരായ ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിനൊപ്പമുണ്ട്.

ഇതിനിടെ ഗ്വാളിയോറിലെ പിച്ച് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. 14 വര്‍ഷത്തിന് ശേഷം ഗ്വാളിയോറിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ആദ്യ ടി20യുടെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരിക്കും. കാലാവസ്ഥയും മത്സരത്തിന് അനുകൂലമാണ്. ഗ്വാളിയോറില്‍ തെളിഞ്ഞ ആകാശമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Latest Videos

ട്രൊസാര്‍ഡിനെ അനുകരിച്ച് ആശ ശോഭന! ആദ്യ ലോകകപ്പ് വിക്കറ്റ് ആഘോഷമാക്കി തിരുവനന്തപുരത്തുകാരി -വീഡിയോ വൈറല്‍

ഇതിനിടെ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടു. ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ശിവം ദുബെ പുറത്തായി. പുറം വേദനയെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. പകരക്കാരനായി തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഗ്വാളിയോറില്‍ രാവിലെ തിലക് വര്‍മ ടീമിനൊപ്പം ചേരും. തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഗ്വാളിയോറില്‍ കളിക്കാന്‍ സാധ്യതയില്ല. പകരം ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയേറെയാണ്. അതുമല്ലെങ്കില്‍ റിയാന്‍ പരാഗിന് അവസരം ലഭിച്ചേക്കും. 

അതേസമയം, മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു.

click me!