വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി! ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് ജയം

By Web TeamFirst Published Oct 5, 2024, 11:20 PM IST
Highlights

ശോഭനയ്ക്ക് പുറമെ നിഗര്‍ സുല്‍ത്താന (15) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബംഗ്ലാദേശ് താരം.

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ വ്യാറ്റ് ഹോഡ്ജാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനാണ് സാധിച്ചത്. ശോഭന മൊസ്താരി (44) പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. 

ശോഭനയ്ക്ക് പുറമെ നിഗര്‍ സുല്‍ത്താന (15) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബംഗ്ലാദേശ് താരം. ഷതി റാണി (7), ദിലാര അക്തര്‍ (6), ഷൊര്‍ന അക്തര്‍ (2), താജ് നെഹര്‍ (7), റുതു മോനി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫാത്തിമ ഖതുന്‍ (5), റെബേയ ഖാന്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ലിന്‍സി സ്മിത്ത്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos

ബംഗ്ലാദേശിനെതിരെ ആദ്യ ടി20ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, പകരക്കാരനുമായി

നേരത്തെ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ഒന്നാം വിക്കറ്റില്‍ മയിയ ബുച്ചൈര്‍ (23) - ഹോഡ്ജ് സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. ആ തുടക്കം മുതലാക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സാധിച്ചില്ല. നതാലി സ്‌കിവര്‍ (2), ഹീതര്‍ നൈറ്റ് (6), അലിസ് കാപ്‌സി (9), ഡാനിയേല്ല ഗിബ്‌സണ്‍ (7), ചാര്‍ളി ഡീന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. എമി ജോണ്‍സ് (12) പുറത്താവാതെ നിന്നു. ബംഗ്ലാ വനിതകള്‍ക്ക് വേണ്ടി നഹിദ അക്തര്‍, ഫാത്തിമ ഖതുന്‍, റിതു മോനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയക്ക് ജയം

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷിത മാധവി (23), നിലാക്ഷി ഡി സില്‍വ (പുറത്താവാതെ 29), അനുഷ്‌ക സഞ്ജീവനി (16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മേഗന്‍ ഷട്ട് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 14.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സെടുത്ത ബേത്ത് മൂണിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

click me!