അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ അയാളെ ഒഴിവാക്കരുതായിരുന്നു; യുവതാരത്തെക്കുറിച്ച് നെഹ്റ

By Web Team  |  First Published May 8, 2021, 11:08 AM IST

പൃഥ്വിയുടെ ടെക്നിക്കിലെ പോരായ്മകളുടെ പേരിലാണ് അയാളെ ഒഴിവാക്കിയത്. ഏതൊരു ബാറ്റ്സ്മാനും പുതിയ സാഹചര്യങ്ങളില്‍ പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും. അഡ്‌ലെയ്ഡില്‍ കളിക്കാനിറങ്ങുമ്പോള്‍ പൃഥ്വിക്ക് 30-40 ടെസ്റ്റുകള്‍ കളിച്ച അനുഭവസമ്പത്തൊന്നുമില്ല.


ദില്ലി: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ മാത്രം യുവതാരം പൃഥ്വി ഷായെ ടെസ്റ്റ് പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഒഴിവാക്കിയത് അല്‍പ്പം കടന്ന കൈയായിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ഒരു ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ ഒരു കളിക്കാരനെ തഴയുന്നത് കടുപ്പമാണെന്നും അയാള്‍ക്ക് 30-40 ടെസ്റ്റുകളുടെ അനുഭവ സമ്പത്തൊന്നുമില്ലല്ലോ എന്നും നെഹ്റ ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും പൃഥ്വി ഷാ ഇടംപിടിക്കാതിരുന്ന സാഹചര്യത്തിലാണ് ഷായെ പിന്തുണച്ച് നെഹ്റ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സിനും പൃഥ്വി ഷാ പുറത്തായിരുന്നു.

Latest Videos

undefined

പൃഥ്വിയുടെ ടെക്നിക്കിലെ പോരായ്മകളുടെ പേരിലാണ് അയാളെ ഒഴിവാക്കിയത്. ഏതൊരു ബാറ്റ്സ്മാനും പുതിയ സാഹചര്യങ്ങളില്‍ പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും. അഡ്‌ലെയ്ഡില്‍ കളിക്കാനിറങ്ങുമ്പോള്‍ പൃഥ്വിക്ക് 30-40 ടെസ്റ്റുകള്‍ കളിച്ച അനുഭവസമ്പത്തൊന്നുമില്ല. ഒരു യുവതാരത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. ഒരു ടെസ്റ്റില്‍ പരാജയപ്പെടതിന്‍റെ പേരില്‍ അയാളെ പൂര്‍ണമായും ഒഴിവാക്കിയത് കടന്ന കൈയായിപ്പോയി.

ആദ്യ ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ ഒരിക്കലും അയാളെ പുറത്തിരുത്തരുതായിരുന്നു. അതുപോലെ കഴിഞ്ഞ ഐപിഎല്ലിലും ഏതാനും മികച്ച ഇന്നിംഗ്സുകള്‍ കളിച്ചശേഷം അയാള്‍ പരാജയപ്പെട്ടപ്പോള്‍ പുറത്താക്കിയതിനോട് യോജിക്കാനാവില്ലെന്നും നെഹ്റ പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പൃഥ്വി ഷായെ പിന്നീട് ടീമിലേക്ക് പരിഗണിച്ചില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!