ഒന്നും രണ്ടമൊന്നുമല്ല, കൈയകലത്തില്‍ കൈവിട്ടത് 7 സെഞ്ചുറികൾ; റിഷഭ് പന്ത് 99ൽ വീഴുന്നത് പക്ഷെ ഇതാദ്യം

By Web Team  |  First Published Oct 19, 2024, 7:23 PM IST

ഇന്ന് ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്തിന് സ്വന്തമാവുമായിരുന്നു.


ബെംഗളൂരു: സെഞ്ചുറിക്കരികെ മുട്ടിടിക്കുന്ന ബാറ്ററല്ല റിഷഭ് പന്ത്. 90കളില്‍ നില്‍ക്കുമ്പോഴും ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സ് പറത്താനുള്ള ചങ്കൂറ്റം റിഷഭ് പന്തിനുണ്ട്. ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിലും 90കളില്‍ നില്‍ക്കുമ്പോള്‍ ടിം സൗത്തിക്കെതിരെ റിഷഭ് പന്ത് പടുകൂറ്റന്‍ സിക്സ് പറത്തിയിരുന്നു. എന്നാല്‍ 99ൽ നില്‍ക്കെ വില്യം ഔറുക്കെയുടെ പന്തില്‍ റിഷഭ് പന്ത് ബൗള്‍ഡായത് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല.

മറ്റു പല ബാറ്റര്‍മാരെയുംപോലെ സെഞ്ചുറിക്കരികെ മുട്ടിടിക്കാത്ത ഹൈ റിസ്ക് ഗെയിം തന്നെയാണ് റിഷഭിന് അര്‍ഹിച്ച സെഞ്ചുറികള്‍ പലതും നഷ്ടമാക്കിയത്. 2018ല്‍ രാജ്കോട്ടിലാണ് റിഷഭ് പന്തിനെ 90കളിലെ നിര്‍ഭാഗ്യം ആദ്യമായി പിടികൂടുന്നത്. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 പന്തില്‍ 92 റണ്‍സെടുത്ത് മടങ്ങി. അതേ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ടെസ്റ്റിലും റിഷഭ് പന്ത് 92 റണ്‍സില്‍ പുറത്തായി.

𝗢𝘂𝘁 𝗼𝗳 𝘁𝗵𝗲 𝗣𝗮𝗿𝗸! 😍

Rishabh Pant smacks a 1⃣0⃣7⃣m MAXIMUM! 💥

Live - https://t.co/FS97Llv5uq | | pic.twitter.com/4UHngQLh47

— BCCI (@BCCI)

Latest Videos

undefined

'ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ',വീണ്ടും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെ പൊരിച്ച് ആരാധക‍ർ

2021ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു മൂന്നാം തവണ റിഷഭ് പന്ത് 90കളില്‍ വീണത്. 97 റണ്‍സയിരുന്നു അന്ന് പന്ത് അടിച്ചത്. അതേവര്‍ഷം ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ 91 റണ്‍സില്‍ വീണ പന്ത് 2022ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ 96 റണ്‍സില്‍ പുറത്തായി.2022ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ 93 റണ്‍സിലാണ് റിഷഭ് പന്ത് പുറത്തായത്. ഇപ്പോൾ ന്യൂസിലന്‍ഡിനെതിരെ 99 റണ്‍സിലും.

Indeed it's Great Comeback but At the Same Time it's So Unlucky 💔

Rishabh Pant Deserved Century 💯

KL Rahul - Jadeja - pic.twitter.com/nkY6G3RUgF

— Dhruv (Parody) (@_dhruv_101)

കരിയറില്‍ ആറ് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള റിഷഭ് പന്ത് ഏഴ് തവണ 90കളില്‍ പുറത്തായെന്നത് ആരാധകര്‍ക്ക് ഇപ്പോഴും അവിശ്വസനീയമാണ്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്തിന് സ്വന്തമാവുമായിരുന്നു. ആറ് സെഞ്ചുറികളുമായി എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് റിഷഭ് പന്ത്.90 ടെസ്റ്റുകളിലാണ് ധോണി ആറ് സെഞ്ചുറികൾ നേടിയതെങ്കില്‍ പന്ത് വെറും 36 ടെസ്റ്റില്‍ നിന്നാണ് ആറ് സെഞ്ചുറികള്‍ നേടിയത്. ഇന്ന് 99 റണ്‍സടിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!