കൈവിടരുത്, ഞാനിവിടെ നിന്നോളാം! കൊല്‍ക്കത്ത വിടാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

By Web Team  |  First Published May 28, 2024, 6:29 PM IST

അടുത്ത സീസണിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ക്ക്. കൊല്‍ക്കത്ത വിടാന്‍ താല്‍പര്യമില്ലെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ഫ്രാഞ്ചൈസി തന്നെ റീട്ടെയ്ന്‍ ചെയ്യുമെന്നാണ് സ്റ്റാര്‍ക്കിന്റെ പ്രതീക്ഷ.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ അടുത്തവര്‍ഷവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനാല്‍ ക്രിക്കറ്റിലെ ഒരുഫോര്‍മാറ്റില്‍ നിന്ന് വൈകാതെ വിരമിച്ചേക്കുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഐപിഎല്‍ ഫൈനലിലും ഒന്നാം ക്വാളിഫയറിലും മത്സരത്തിലെ താരമായത് സ്റ്റാര്‍ക്കായിരുന്നു. ഫൈനലില്‍ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി സ്റ്റാര്‍ക്ക്് വീഴ്ത്തിയത് രണ്ട് വിക്കറ്റുകളാണ്. അപകടകാരികളായ അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി എന്നിവരെയാണ് സ്റ്റാര്‍ക്ക് മടക്കിയത്.

ഇപ്പോള്‍ അടുത്ത സീസണിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ക്ക്. കൊല്‍ക്കത്ത വിടാന്‍ താല്‍പര്യമില്ലെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ഫ്രാഞ്ചൈസി തന്നെ റീട്ടെയ്ന്‍ ചെയ്യുമെന്നാണ് സ്റ്റാര്‍ക്കിന്റെ പ്രതീക്ഷ. അദ്ദേഹം വിശദീകരിക്കുന്നതിങ്ങുനെ... ''അടുത്ത തവണത്തെ ഷെഡ്യൂളിനെ കുറിച്ച് വ്യക്തമായ അറിവില്ല. എങ്കിലും കൊല്‍ക്കത്തയ്‌ക്കൊപ്പം തുടരനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ എന്നെ നിലനിരല്‍ത്തുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം മെഗാ താരലേലം ഉണ്ടെങ്കിലും കൊല്‍ക്കത്തയില്‍ തന്നെ തുടരണമെന്ന് തന്നെയാണ് ആഗ്രഹം.'' സ്റ്റാര്‍ക്ക് പറഞ്ഞു. 

Latest Videos

undefined

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയതിനാലാണ് ഒന്‍പത് വര്‍ഷമായി ഐപിഎല്ലില്‍ കളിക്കാതിരുന്നതെന്നും സ്റ്റാര്‍ക്ക്. ''കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കു. രാജ്യത്തിന് വേണ്ടി കളിക്കുന്നതുകൊണ്ടാണ് ഇത്രയും വര്‍ഷക്കാലം ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നത്.'' സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

കൊല്‍ക്കത്തയുടെ കിരീട നേട്ടത്തിന് പിന്നില്‍ ഗംഭീര്‍ മാത്രമല്ല! വാഴ്ത്തപ്പെടാതെ പോയ പരിശീലകര്‍ കൂടിയുണ്ട്

ഐപില്‍ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായ സ്റ്റാര്‍ക്ക് പതിനാല് കളിയില്‍ നേടിയത് പതിനേഴ് വിക്കറ്റാണ്. ഇനി ടി20 ലോകകപ്പിനായി ഒരുങ്ങുകയാണ് താരം. ലോകകപ്പിനൊരുങ്ങുന്ന ഓസീസിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും ഫോം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

click me!